ജ്വല്ലറി കവര്‍ച്ച: ചിത്രം വ്യക്തമായി, പിന്നില്‍ അഞ്ചംഗ സംഘം, രണ്ടു പേര്‍ വലയിലായതായി സൂചന
Nov 14, 2016, 15:30 IST
കുണ്ടംകുഴി: (www.kasargodvartha.com 14/11/2016) കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ നിന്ന് 56 പവന്‍ സ്വര്‍ണവും നാലുകിലോ വെള്ളിയും കൊള്ളയടിച്ച കേസില്‍ ചിത്രം വ്യക്തമായി. അഞ്ചു പേരാണ് കൊള്ളയ്ക്ക് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചു. ഇവരെ പോലീസ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അന്യസംസ്ഥാനക്കാരാണ് ജ്വല്ലറി കൊള്ളയടിച്ചത്. നാട്ടിലുള്ളവരും കൊള്ള സംഘത്തിലുണ്ടായിരുന്നു. കേസില്‍ രണ്ടു പേര്‍ വലയിലായതായാണ് സൂചന.
ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഒരു വാടക വീട്ടിലാണ് കവര്‍ച്ചാ സംഘം കഴിഞ്ഞിരുന്നതെന്ന് വ്യക്തമായി. ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് പുലര്‍ച്ചെയാണ് കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിത്തുറന്ന് ജ്വല്ലറി കൊള്ളയടിച്ചത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വിരലടയാള വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ 20 ഓളം വിരലടയാളങ്ങളും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള ചിത്രം വ്യക്തമായത്.
Related News:
കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച; പിന്നില്‍ അന്യസംസ്ഥാന സംഘം, പ്രതികള്‍ ഉടന്‍ കുടുങ്ങുമെന്ന് പോലീസ്
കുണ്ടംകുഴിയിലെ ജ്വല്ലറി കവര്‍ച്ച: പോലീസ് അന്വേഷണം ഊര്‍ജിതം; 20 വിരലടയാളങ്ങള്‍കിട്ടി, പിന്നില്‍ നാടന്‍ കവര്‍ച്ചക്കാരെന്ന് സൂചന
ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഒരു വാടക വീട്ടിലാണ് കവര്‍ച്ചാ സംഘം കഴിഞ്ഞിരുന്നതെന്ന് വ്യക്തമായി. ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് പുലര്‍ച്ചെയാണ് കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിത്തുറന്ന് ജ്വല്ലറി കൊള്ളയടിച്ചത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വിരലടയാള വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ 20 ഓളം വിരലടയാളങ്ങളും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള ചിത്രം വ്യക്തമായത്.
Related News:
കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച; പിന്നില്‍ അന്യസംസ്ഥാന സംഘം, പ്രതികള്‍ ഉടന്‍ കുടുങ്ങുമെന്ന് പോലീസ്
Keywords: Kasaragod, Kerala, Kundamkuzhi, Robbery, Jewellery, Investigation, Police, case, complaint, Jewellery robbery: police investigation goes on.