ജ്വല്ലറി ഉടമയുടെ കണ്ണില്‍ മുളകുപൊടി വിതറി ചോറ്റു പാത്രമടങ്ങിയ ബാഗ് കവര്‍ന്നു
Apr 6, 2013, 19:37 IST
ബേക്കല്‍: ജ്വല്ലറി അടച്ച ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന ഉടമയുടെ കണ്ണില്‍ മുളകുപൊടി വിതറി ബാഗ് തട്ടിപ്പറിച്ചു. കരുവാക്കോട് സ്വദേശിയെയാണ് ബൈക്കില്‍ പിന്തുടര്‍ന്ന രണ്ടു പേര്‍ കണ്ണില്‍ മുളകുപൊടി വിതറി ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. പകച്ചുപോയ ജ്വല്ലറി ഉടമ കണ്ണ് തുടച്ച് നോക്കിയപ്പോള്‍ 25 പവനും 50,000 രൂപയുമടങ്ങിയ ബാഗ് കൈയില്‍ ഭദ്രം. കൊണ്ടു പോയത് ഉച്ചഭക്ഷണ പാത്രമടങ്ങിയ ബാഗ്. തിരിച്ചലിനൊടുവില്‍ സംഭവ സ്ഥലത്ത് നിന്ന് ഒരു തോക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കുണിയയിലെ നികേഷ് ജ്വല്ലറി ഉടമ കരുവാക്കോട്ട നാരായണനെ (57) യാണ് രണ്ടു പേര്‍ അക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ചത്. കരുവാക്കോട്ടെത്തിയപ്പോള്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ മുഖത്ത് കുരുമുളക് പൊടി വിതറുകയായിരുന്നു. അതിനിടെ കൈയ്യിലെ ബാഗ് തട്ടിപ്പറിച്ച് അവര്‍ കടന്നു കളയുകയും ചെയ്തു. 35 വയസ് തോന്നിക്കുന്ന ബൈക്ക് യാത്രക്കാര്‍ പാന്റ്‌സും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഒരാള്‍ തൊപ്പി വെച്ചിരുന്നു. ഒരാള്‍ക്ക് കുറ്റിത്താടിയുമുണ്ട്.
നീറ്റല്‍ മാറിയതിന് ശേഷം കണ്ണ് തുറന്നപ്പോള്‍ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടിട്ടില്ലെന്നും ടിഫിന്‍ ബോക്‌സ് അടങ്ങിയ ബാഗാണ് കവര്‍ചക്കാര്‍ തട്ടിപ്പറിച്ചതെന്നും മനസിലാവുകയായിരുന്നു. സംഭവ സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ട തോക്ക് ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Robbery, House, Bike, Kuniya, Gold, Custody, Accuse, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Jewellery owner's bag robbed