city-gold-ad-for-blogger

അഗതി മന്ദിരത്തിലെ കുട്ടികള്‍ മരിച്ചത് വിഷവാതകം ശ്വസിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 29/11/2015) പടന്നക്കാട്ടെ ഗുഡ് ഷെപ്പേര്‍ഡ് ക്രിസ്ത്യന്‍ പള്ളിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന തണല്‍ അഗതി മന്ദിരത്തിലെ അന്തേവാസികളായ രാവണേശ്വരം മുക്കൂട്ടെ തേപ്പ് പണിക്കാരന്‍ ബാബു - സൗമ്യ ദമ്പതികളുടെ മകന്‍ അഭിഷേക് (ഏഴ്), ചിറ്റാരിക്കാല്‍ കണ്ണിവയലിലെ ജിഷോയുടെ മകന്‍ ജെറിന്‍ (ആറ്) എന്നിവര്‍ കാറിനകത്ത് മരിച്ചത് വിഷവാതകം ശ്വസിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. രണ്ട് വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന കാറിനകത്ത് കയറിയ കുട്ടികള്‍ ഡോര്‍ അടച്ചപ്പോള്‍ ശ്വാസം കിട്ടാതെ കാറിനകത്തെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നത്.

വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും നുരയും പതയും വന്നിരുന്നു. കുട്ടികളുടെ ദേഹത്ത് മറ്റു പരിക്കുകളൊന്നും കണ്ടിരുന്നില്ല. അടച്ചിട്ട കാറിനകത്തെ ഓയിലും മറ്റും പഴകിയുണ്ടായ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ നിഗമനം.

പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദമായ റിപോര്‍ട്ട് പോലീസിന് പിന്നീട് നല്‍കും. പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ളയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോലീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപോര്‍ട്ട് പോലീസിനെ അറിയിച്ചത്.

അഗതി മന്ദിരത്തിലെ കുട്ടികള്‍ മരിച്ചത് വിഷവാതകം ശ്വസിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

Related News: കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ജെറിനും അഭിഷേകും ആ കാറിനുള്ളില്‍ എത്തിപ്പെട്ടത് എങ്ങിനെ?

പടന്നക്കാട് അനാഥാലയത്തില്‍ നിന്നും കാണാതായ രണ്ട് കുട്ടികള്‍ കാറിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Keywords : Kasaragod, Kanhangad, Children, Death, Postmortem Report, Police, Investigation, Padannakad, Abhishek, Jerin, Jerin's and Abhishek's Postmortem report revealed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia