ജില്ലാ കലക്ടറായി കെ ജീവന്‍ ബാബു ചുമതലയേറ്റു
Aug 17, 2016, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 17/08/2016) പുതിയ ജില്ലാ കലക്ടറായി കെ ജീവന്‍ബാബു ചുമതലയേറ്റു. ബുധനാഴ്ച രാവിലെ കലക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കലക്ടറെ സ്ഥാനമൊഴിയുന്ന ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍, എ ഡി എം കെ അംബുജാക്ഷന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എച്ച് ദിനേശന്‍, ഡോ. പി കെ ജയശ്രീ, എന്‍ ദേവിദാസ്, അബ്ദുല്‍ സലാം, എ ദേവയാനി, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ വി, തഹസില്‍ദാര്‍മാരായ എ കെ രമേന്ദ്രന്‍, കെ രവികുമാര്‍, ജയരാജന്‍ വൈക്കത്ത്, സൂര്യനാരായണന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കലക്ടറുടെ ചേമ്പറില്‍ എത്തി അധികാരമേറ്റെടുത്ത ശേഷം ഉദ്യോഗസ്ഥരുമായി ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തി. ഭാര്യ അഭിജാനന്‍ മിലനിനോടൊപ്പമാണ് പുതിയ ജില്ലാ കലക്ടര്‍ സ്ഥാനമേല്‍ക്കാനായി എത്തിയത്. തൊടുപുഴ സ്വദേശിയായ കെ ജീവന്‍ബാബു 2009 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലും 2010 ല്‍ പശ്ചിമബംഗാളില്‍ ഐ പി എസ് ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു.
2011 ഐ എ എസ് ബാച്ചിലുള്‍പ്പെട്ട കെ ജീവന്‍ബാബു തൃശൂരില്‍ അസി.കലക്ടര്‍, കാഞ്ഞങ്ങാട് സബ് കലക്ടര്‍, എക്‌സൈസ് അസി. കമ്മീഷണര്‍, സര്‍വെ ഡയറക്ടര്‍, ബീവറേജസ് കോര്‍പറേഷന്‍ എം ഡി, കശുവണ്ടി വികസന കോര്‍പറേഷന്‍ എം ഡി, ഇലക്ഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന -കലക്ടര്‍
ജില്ലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് പ്രഥമ പരിഗണന നല്‍കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടറായി ചുമതലയേറ്റ കെ ജീവന്‍ ബാബു പറഞ്ഞു. ചേമ്പറില്‍ വിവിധ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിലായിരുന്നു കലക്ടറുടെ പ്രതികരണം.
ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള പരിസ്ഥിതി കമ്മിറ്റി ഉടന്‍ രൂപീകരിക്കുന്നതാണ്. 45 മീറ്ററില്‍ ദേശീയപാത വികസനത്തിന് ജില്ലയെ പ്രാപ്തമാക്കാനുള്ള നടപടികളുണ്ടാകും. തടസ്സങ്ങള്‍ ക്ഷമാപൂര്‍വം ഉള്‍ക്കൊണ്ട് ഭാവി കേരളത്തിന്റെ വികസനത്തിലേക്ക് കാസര്‍കോടിനെയും എത്തിക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളെ മുഖ്യധാരാ വിഷയമായി കാണുന്നതാണ്. കേരളത്തിന്റെ ഭൂമി കയ്യേറുന്നത് ഉള്‍പെടെയുളള കാര്യങ്ങളില്‍ റവന്യൂ - സര്‍വെ വകുപ്പുകളുടെ ജാഗ്രത അനിവാര്യമാണെന്നും ഇത്തരം നീക്കങ്ങള്‍ തടയുന്നതിന് നടപടി ഉണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.
Keywords : District Collector, Kasaragod, Jeevan Babu, Dr A Sreenivas.