ജീപ്പിന് മുകളില്‍ മരം ഒടിഞ്ഞുവീണു; നാലംഗ തീര്‍ത്ഥാടക സംഘം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
Apr 7, 2013, 12:31 IST
കാസര്‍കോട്: കൊല്ലൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം സ്വദേശികളായ നാലംഗ സംഘം സഞ്ചരിച്ച ബൊലേറൊ ജീപ്പിന് മുകളിലേക്ക് റോഡരികിലെ മരം ഒടിഞ്ഞുവീണു. വാഹനത്തിന് കേടുപറ്റിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി ഏഴരയോടെ കാസര്‍കോട്-മംഗലാപുരം ദേശീയ പാതയില്‍ അടുക്കത്ത്ബയലിലാണ് അപകടമുണ്ടായത്. കൊല്ലം സ്വദേശി വി.പി.വിനില്‍കുമാര്‍ സഞ്ചരിച്ച കെ.എല്‍. 05 എക്‌സ് 2657 നമ്പര്‍ ബൊലേറൊ ജീപ്പിനുമുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്.
ജീപ്പിന്റെ മുകള്‍ഭാഗവും, മുന്‍വശത്തെ ഗ്ലാസും പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പെട്ടു. അവര്‍ രാത്രി തന്നെ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി റോഡ് തടസം നീക്കുകയും ചെയ്തു.

Keywords: Adkathbail, kasaragod, Kerala, Accident, Jeep, Injured, National highway, street, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kollur, Fireforce, Kollam