ബളാല്‍ കോട്ടക്കുന്ന് മണിയംചിറയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് 3 പേര്‍ക്ക് ഗുരുതരം
Mar 6, 2016, 21:14 IST
രാജപുരം: (www.kasargodvartha.com 06/03/2016) ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ബേക്കറി ജീവനക്കാരായ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. രാജപുരത്തെ പ്രതാപന്‍ (48), ഭാര്യ കുമാരി (42), മകന്‍ ജിഷ്ണു (18), അമ്മ പത്മിനി (68) വണ്ണാത്തിക്കാനത്തെ ഉപ്പനയില്‍ ജോണിന്റെ മകന്‍ ജോണ്‍സന്‍ (25), ചുള്ളിക്കരയിലെ നിതിന്‍, അപ്പു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് വെള്ളരിക്കുണ്ട് നടക്കുന്ന ബേക്കറി അസോസിയേഷന്‍ ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതിനായി പോവുകയായിരുന്നു ഇവര്‍. ബളാലിന് അടുത്തുള്ള കോട്ടക്കുന്ന് മണിയംചിറ ഇറക്കത്തില്‍ വെച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എല്ലാവരെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ചുള്ളിക്കരയിലെ വിനോദ് സോമിയുടെ ഉടമസ്ഥതയിലുള്ള കിങ്ങ്‌സ് ബേക്കറിയിലെ ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്.
Keywords : Rajapuram, Balal, Accident, Injured, Kasaragod, Kanhangad, Hospital, Jeep.