പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; എസ് ഐ ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഹോംഗാര്‍ഡിനും പരിക്ക്
Mar 24, 2017, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/03/2017) കാസര്‍കോട്ടേക്ക് വരികയായിരുന്ന പോലീസ് ജീപ്പ് അട്ടേങ്ങാനത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ് ഐ ഉള്‍പ്പെടെ മൂന്നുപോലീസ് ഉദ്യോഗസ്ഥര്‍ക്കും ഹോംഗാര്‍ഡിനും പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 7.25 മണിയോടെ അട്ടേങ്ങാനം പാറക്കല്ലിനടുത്താണ് അപകടം.
ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐ ഗോവിന്ദന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ റജി, സതീഷ്, ഹോംഗാര്‍ഡ് ജോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും കാസര്‍കോട്ടേക്ക് ക്രമസമാധാനപാലനത്തിനായി നിയോഗിക്കപ്പെട്ട എ എസ് ഐ ഗോവിന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സഞ്ചരിക്കുകയായിരുന്ന വാഹനം അട്ടേങ്ങാനത്തിനടുത്ത പാറക്കല്ലിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റ എസ് ഐയും പോലീസുകാരും ഹോംഗാര്‍ഡും ജില്ലാ ആശുപത്രിയില്‍ പ്രാഥമികചികില്‍സ തേടി. ഇവരുടെ പരിക്ക് സാരമുള്ളതല്ല. കാസര്‍കോട് ചൂരിയില്‍ മദ്രസാധ്യാപകന്‍ കൊലചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ ഹര്‍ത്താലിനിടയിലും തുടര്‍ന്നുമുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാനപാലനത്തിനായി നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ചിറ്റാരിക്കാല്‍ സ്‌റ്റേഷനില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Police, Jeep, Accident, Injured, Kanhangad, Kasaragod, Police Station, Road, Hospital, SI, Home Guard, Jeep accident; 3 injured.