Bus | ജെഇഇ പരീക്ഷ: മെയ് 25, 26 തീയതികളില്‍ ബസുകൾ ട്രിപ്പ് മുടക്കിയാൽ പണികിട്ടും
കാസർകോട്: (KasaragodVartha) മെയ് 25-ന് ജെഇഇ മെയിൻ പരീക്ഷയുടെ മോക്ക് ടെസ്റ്റും 26-ന് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയും നടക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകൾക്ക് മുന്നറിയിപ്പുമായി അധികൃതർ. റൂട്ട് പെര്‍മിറ്റ് ഉള്ള എല്ലാ സ്വകാര്യ ബസുകളും അന്നേ ദിവസങ്ങളില്‍ കൃത്യമായ സര്‍വീസുകള്‍ നടത്തേണ്ടതും യാതൊരു കാരണ വശാലും ട്രിപ്പുകള്‍ അനധികൃതമായി കട്ട് ചെയ്യാന്‍ പാടുള്ളതല്ലെന്നും ആര്‍.ടി.ഒ അറിയിച്ചു.
പരീക്ഷാ സെന്ററുകളിലേക്ക് ആ ദിവസങ്ങളില്‍ സ്റ്റേജ് കാരിയേജ് ബസുകള്‍ ട്രിപ്പ് മുടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ആര്‍.ടി.ഒ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ജെഇഇ പരീക്ഷ. ഇരുപരീക്ഷയും രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിദ്യാർത്ഥികൾക്ക് അവരുടെ അപേക്ഷാ ഫോമിൽ തിരഞ്ഞെടുത്ത കേന്ദ്രത്തിൽ പരീക്ഷ എഴുതാം.