city-gold-ad-for-blogger

ജെ സി ഐയുടെ ത്രിദിന മേഖലാതല പ്രസംഗ പരിശീലന ക്യാമ്പ് തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 28.05.2016) സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരന്മാരെ വളര്‍ത്തിയെടുക്കാന്‍ ജെ സി ഐ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.

ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന മേഖലാതല പ്രസംഗ പരിശീലന ക്യാമ്പ് 'സ്പീച്ച് ക്രാഫ്റ്റ്-2016' കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലാ വൈസ് പ്രസിഡണ്ട് സി കെ ആസിഫ് അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് ടി എം അബ്ദുല്‍ മഹ്‌റൂഫ്, പരിശീലന വിഭാഗം മേഖലാ ഡയറക്ടര്‍ ദിലീപ് ടി ജോസഫ്, പരിശീലകരായ അബ്ദുല്‍ സലാം പാലക്കാട്, വിജിനി സൂരജ്, സൈജു അഗസ്റ്റിന്‍, പ്രോഗ്രാം ഡയറക്ടര്‍ കെ ബി അബ്ദുല്‍ മജീദ്, കെ നാഗേഷ്, കെ സി ഇര്‍ഷാദ്, പി എം മുഹമ്മദ് ഹനീഫ്, പ്രസാദ് എം എന്‍, യു രാഘവ, നഫീസത്ത് ഷിഫാനി, ബിനീഷ് മാത്യു സംസാരിച്ചു.

ജെ സി ഐ കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ് മദ് സ്വാഗതവും മേഖലാ സെക്രട്ടറി പി മുഹമ്മദ് സമീര്‍ നന്ദിയും പറഞ്ഞു. ഞായറാഴ്ച വൈകിട്ട് സമാപിക്കും.

ജെ സി ഐയുടെ ത്രിദിന മേഖലാതല പ്രസംഗ പരിശീലന ക്യാമ്പ് തുടങ്ങി

Keywords: Kasaragod, Camp, JCI, Municipality, Standing Committee Chairman, KM Abdul Rahman, Hotel City Tower, Vice President, CK Asif.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia