city-gold-ad-for-blogger

ജെ.സി.ഐ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരം സന്ദര്‍ശിച്ചു

പരവനടുക്കം: (www.kasargodvartha.com 20.01.2016) ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ പരവനടുക്കത്തെ സര്‍ക്കാര്‍ വൃദ്ധമന്ദിരം സന്ദര്‍ശിച്ചു. സ്ഥാപന അധികൃതരുമായി ആശയ വിനിമയം നടത്തുകയും അന്തേവാസികള്‍ക്കായി സദ്യ ഏര്‍പ്പെടുത്തുകയും ചെയ്തു.

സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് ജീവനക്കാരും ബന്ധപ്പെട്ട വകുപ്പധികൃതരും നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. സൂപ്രണ്ട് കെ. ജെ രാജു സ്വാഗതം പറഞ്ഞു. ജെ.സി.ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ. നാഗേഷ്, ചാപ്റ്റര്‍ പ്രസിഡണ്ട് മുജീബ് അഹ്മദ്, സാമൂഹ്യസേവന വിഭാഗം വൈസ് പ്രസിഡണ്ട് എ.എ ഇല്യാസ്, വനിതാവിഭാഗം ചെയര്‍പേഴ്‌സണ്‍ നഫീസത്ത് ഷിഫാനി, എ.എ ഷംസുദ്ദീന്‍, നാഹിദ് ഹനീഫ്, ഗണേഷ്, മേട്രണ്‍ ആസ്യമ്മ ഇ.എ. ജീവനക്കാരായ ഷിനോജ്, പ്രേമ, മോഹനന്‍, രാമകൃഷ്ണന്‍, അശ്വതി, ഷീജ സംസാരിച്ചു.

സ്ത്രീകളടക്കമുള്ള അന്തേവാസികളുമായി വിശേഷങ്ങള്‍ പങ്കുവെച്ച് ഏറെ സമയം ചെലവഴിച്ചു.

ജെ.സി.ഐ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരം സന്ദര്‍ശിച്ചു

Keywords:  JCI, visits, Paravanadukkam, Kasaragod, Food, JCI members visit Old age home. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia