Office Bearers | ജെസിഐ കാസർകോട് സോൺ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസംബർ 13 ന്
● കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ചടങ്ങിൽ മുഖ്യാതിഥിയാകും.
● സിനിമാ താരം അപർണ ഹരി പ്രത്യേക അതിഥിയാകും.
● ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം ലോഗോ പ്രകാശനവും ബുള്ളറ്റിൻ പ്രകാശനവും വിശിഷ്ടാതിഥി നിർവഹിക്കും.
കാസർകോട്: (KasargodVartha) ജെസിഐ കാസർകോട് സോണിന്റെ 2025 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 13 വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മുനിസിപ്പാൾ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ചടങ്ങിൽ മുഖ്യാതിഥിയാകും. ജെസിഐ മേഖലാ പ്രസിഡണ്ട് ജസിൽ ജയൻ വിശിഷ്ടാതിഥിയും, ജെസിഐ ദേശീയ പരിശീലകൻ രാജേഷ് കൂട്ടക്കനി മുഖ്യ പ്രഭാഷകനുമായിരിക്കും. സിനിമാ താരം അപർണ ഹരി പ്രത്യേക അതിഥിയാകും.
2025 വർഷത്തെ പ്രസിഡണ്ടായി മിഥുൻ ഗുരികല വളപ്പിൽ, സെക്രട്ടറി മുഹമ്മദ് മഖ്സൂസ്, ട്രഷറർ ബിനീഷ് മാത്യൂ ഉൾപ്പെടെ പതിനഞ്ചംഗ ഗവർണിംഗ് ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ചടങ്ങിൽ വെച്ച് പുരസ്കാരം നൽകി അനുമോദിക്കും. ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം ലോഗോ പ്രകാശനവും ബുള്ളറ്റിൻ പ്രകാശനവും വിശിഷ്ടാതിഥി നിർവഹിക്കും. തുടർന്ന് കലാപരിപാടികളും ഉണ്ടായിരിക്കും.
വാർത്താസമ്മേളനത്തിൽ കെ എം മൊയിനുദ്ദീൻ, സി കെ അജിത്ത് കുമാർ, മിഥുൻ ഗുരികല വളപ്പിൽ, യത്തീഷ് ബള്ളാൾ, റംശാദ് അബ്ദുല്ല, എ എം ശിഹാബുദ്ദീൻ, മുഹമ്മദ് മഖ്സൂസ് എന്നിവർ പങ്കെടുത്തു.
#JCIKasaragod #Inauguration #OfficeBearers2025 #KasaragodEvents #JCICommunity #FlagshipProgram