കൊറഗ കോളനിയില്‍ ചികിത്സ ക്യാമ്പുമായി അനന്തപുരം ജേസി
Aug 8, 2012, 18:38 IST
കാസര്‍കോട്: ബദിയഡുക്ക പെരഡാല കൊറഗകോളനിയില് മെഡിക്കല്‍ ക്യാമ്പുമായി അനന്തപുരം ജേസി. നൂറോളം കുടുംബങ്ങള്‍ക്ക് താമസിക്കുന്ന കോളനിയില്‍ മഴക്കാലത്ത് പകര്‍ച്ച വ്യാധി ആശങ്ക പടരുന്നതിനിടയിലാണ് കാരുണ്യസ്പര്‍ശവുമായി ജേസി പ്രവര്‍ത്തകര്‍ എത്തിയത്.
കോളനി അംഗന്‍വാടിയില്‍ നടന്ന ക്യാമ്പിലേക്ക് മുതിര്‍ന്നവരും കുട്ടികളുമടക്കം നിരവധി പേര് എത്തി. ഡോ.മാത്തുകുട്ടി വൈദ്യര്, ഡോ.ലിമ എന്നിവര്‍ പരിശോധന നടത്തി മരുന്ന് നല്കി. ക്യാമ്പിന്റെ ഉദ്ഘാടനത്തില്‍ കോളനിയുടെ ശുചിത്വത്തെക്കുറിച്ച് ക്ലാസുകളും നടന്നു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അനന്തപുരം ജേസി പ്രസിഡണ്ട് ഡോ.മാത്തുകുട്ടി വൈദ്യര് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് കേളോട്ട് സ്വാഗതം പറഞ്ഞു. കേരള തുളു അക്കാദമി ചെയര്മാന് സുബ്ബയ്യ റൈ, ബദിയഡുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മാഹിന്‍ കേളോട്ട്, ഗംഗാധര ഗോളിയഡുക്ക, മഹേഷ് കുമാര്‍, രാമപാട്ടാളി, ജൂനിയര്‍ എച്ച്.ഐ.മോഹനന്, ബാലകൃഷ്ണ, അന്‍വര്‍ ഓസോണ്‍, സലാം കന്യാപ്പാടി, ചാല്‍ക്കര അബ്ദുല്ല, ജേസി ഭാരവാഹികളായ സൈഫുദ്ദീന് കളനാട്, ഫാറൂഖ് കാസ്മി, അഷറഫ് നാല്‍ത്തടുക്ക, എബി കുട്ടിയാനം, ഇംതിയാസ് അഹമ്മദ്, ശംസുദ്ദീന്‍ കിന്നിംഗാര്‍, നൗഫല്‍ നെക്രാജെ, ഉബൈദ് ഗോസാഡ, ഇര്‍ഷാദ് ചെടേക്കാല്‍, ഹസീബ് ചെടേക്കാല്‍ സംസരിച്ചു.
Keywords: Perdala, Koraga colony, Badiadka, N.A Nellikunnu, Mahin Kelot, Medical camp