ജെ സി ഐ വാരാഘോഷം സമാപിച്ചു
Sep 28, 2017, 21:32 IST
കാസര്‍കോട്: (www.kasargodvartha.com 28.09.2017) സെപ്തംബര്‍ ഒന്‍പത് മുതല്‍ ജെസിഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജെസിഐ വാരാഘോഷത്തിന് ഉജ്വല സമാപനം. കാസര്‍കോട് സ്പീഡ് വേ ഇന്നില്‍ നടന്ന സമാപന സമ്മേളനം കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുര്‍ റഹീം ഉദ്ഘാടനം ചെയ്തു. ജെസിഐ കാസര്‍കോട് പ്രസിഡണ്ട് കെ ബി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.
മുജീബ് അഹമ്മദ്, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, പി മുഹമ്മദ് സമീര്‍, സുബ്രമണ്യ പൈ എന്നിവര്‍ സംസാരിച്ചു. സി കെ അജിത്ത്കുമാര്‍ സ്വാഗതവും ഉമറുല്‍ ഫാറൂഖ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സല്യൂട്ട് ദി സൈലന്റ് വര്‍ക്കര്‍ പുരസ്‌കാരം ജന സേവകന്‍ അബ്ദുല്‍ സത്താര്‍ ബാങ്കോടിന് സമര്‍പ്പിച്ചു. മികച്ച ബിസിനസ് സംരംഭകനുള്ള കമല്‍ പത്ര പുരസ്‌കാരം കാസര്‍കോട് ബിന്ദു ജ്വല്ലറി മാനേജിങ്ങ് പാര്‍ട്ട്‌നര്‍ കെ വി അഭിലാഷിന് സമര്‍പ്പിച്ചു.
ജെ.സി.ഐ കാസര്‍കോട് പ്രത്യേക പുരസ്‌കാരം മുന്‍ ജെ.സി.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ നാഗേഷ്, മുന്‍ പ്രസിഡണ്ടുമാരായ കെ അരുണ്‍, മുഹമ്മദ് സാലി എന്നിവര്‍ക്ക് സമര്‍പ്പിച്ചു. സമാപന സമ്മേളനത്തിന് ശേഷം ജെസിഐ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, JCI, news, Programme, JCI awards handed over