city-gold-ad-for-blogger

ജെ.സി.ബി, ടിപ്പര്‍, ലോറി അനിശ്ചിതകാല പണിമുടക്ക് ശനിയാഴ്ച മുതല്‍

കാസര്‍കോട്: ജെ.സി.ബി, ടിപ്പര്‍, ലോറി മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ അനുകൂല സമീപനം ഉണ്ടാവാത്ത സാഹചര്യത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉടമകളും തൊഴിലാളികളും ശനിയാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും.

മണല്‍, മണ്ണ് കടത്തിന്റെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടികൂടി തുരുമ്പെടുക്കുന്ന വാഹനങ്ങള്‍ പിഴ ഈടാക്കി വിട്ട് നല്‍കുക, ജില്ലയില്‍ മണ്ണെടുക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള പെര്‍മിഷനുകള്‍ക്കുള്ള കടമ്പകള്‍ ഒഴിവാക്കുക, അന്യ സംസ്ഥാന വണ്ടികളുടെ ഈ മേഖലയിലുള്ള കടന്നു കയറ്റം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുക, ടിപ്പറുകള്‍ക്ക് നിലവിലുള്ള സമയ നിയന്ത്രണം നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ജെ.സി.ബി, ടിപ്പര്‍, ലോറി ഓണേര്‍സ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) കാസര്‍കോട് മേഖല കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ജെ.സി.ബി, ടിപ്പര്‍, ലോറി അനിശ്ചിതകാല പണിമുടക്ക് ശനിയാഴ്ച മുതല്‍

പണിമുടക്കിന് മുന്നോടിയായി തൊഴിലാളികളും ഉടമകളും കാസര്‍കോട് ടൗണില്‍ പ്രകടനം നടത്തി. ഖാദര്‍ പാലോത്ത്, എം.എസ്. ഷുക്കൂര്‍, മൊയ്തീന്‍കുഞ്ഞി ചെങ്കള, അലി ചേരൂര്‍, സലീം ചെര്‍ക്കള, ഖലീല്‍ കൊല്ലമ്പാടി, ഇഖ്ബാല്‍ ബദിയടുക്ക, ബഷീര്‍ തോട്ടത്തില്‍, ഖലീല്‍ തുരുത്തി, അബൂബക്കര്‍ മരുതടുക്കം, അഷ്‌റഫ് ചാലക്കുന്ന്, ഷിബു ബദിയടുക്ക നേതൃത്വം നല്‍കി.

തുടര്‍ന്ന് ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരത്ത് ചേര്‍ന്ന പ്രതിഷേധ യോഗം എസ്.ടി.യു.ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഖാദര്‍ പാലോത്ത് അധ്യക്ഷത വഹിച്ചു. മുത്തലിബ് പാറക്കെട്ട്, എം.എസ്. ഷുക്കൂര്‍, ഖലീല്‍ കൊല്ലമ്പാടി പ്രസംഗിച്ചു.

Keywords: Kerala, Kasaragod, JCB, Lorry, Tipper, STU, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia