city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോറിയില്‍നിന്ന് ഇറക്കുമ്പോള്‍ ജെസിബി മറിഞ്ഞു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

മേല്‍പറമ്പ്: (www.kasargodvartha.com 19.04.2014) മേല്‍പറമ്പ് കട്ടക്കാലില്‍ ലോറിയില്‍ നിന്ന് ഇറക്കുകയായിരുന്ന ജെസിബി മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.

കെ.എസ്.ടി.പി റോഡ് നിര്‍മ്മാണ ആവശ്യത്തിനായി ലോറിയില്‍ കയറ്റിക്കൊണ്ടുവന്ന ജെസിബിയാണ് കട്ടക്കാല്‍ ഗ്രൗണ്ടിനടുത്ത് ഇറക്കുമ്പോള്‍ ഇടതുഭാഗത്തേക്ക് മറിഞ്ഞത്. ജെസിബി ഇറക്കുന്നത് കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഇവര്‍ നോക്കിനില്‍ക്കെയാണ് ജെസിബി നിലംപൊത്തിയത്. യന്ത്ര ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഡ്രൈവര്‍ സാഹസികമായി ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മറിഞ്ഞ ജെസിബിയുടെ ഇന്ധന ടാങ്ക് ചോര്‍ന്നു. ക്രെയിന്‍ കൊണ്ടു വന്ന് മറിഞ്ഞ ജെസിബിയെ പൊക്കിയെടുക്കുകയായിരുന്നു.
ലോറിയില്‍നിന്ന് ഇറക്കുമ്പോള്‍ ജെസിബി മറിഞ്ഞു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
ലോറിയില്‍നിന്ന് ഇറക്കുമ്പോള്‍ ജെസിബി മറിഞ്ഞു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
ലോറിയില്‍നിന്ന് ഇറക്കുമ്പോള്‍ ജെസിബി മറിഞ്ഞു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വിമാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മലേഷ്യയുടെ അഭ്യര്‍ത്ഥന; തെരച്ചില്‍ അന്തിമഘട്ടത്തില്‍

Keywords:  Malayalam News, Kasaragod, JCB, Melparamba, Driver, JCB-driver, Road, Lorry, Accident, Worker.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia