അശ്രദ്ധമായി ഡ്രൈവിംഗ്: ജെ.സി.ബി ഡ്രൈവര്‍ അറസ്റ്റില്‍
Jan 2, 2013, 16:46 IST
കാസര്‍കോട്: അശ്രദ്ധമായും രേഖകളില്ലാതെയും ജെ.സി.ബി. ഓടിച്ചതിന് ഡ്രൈവറെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഹൂബ്ലി ശിവനഗറിലെ രമേശനെ (25) യെയാണ് ചൊവ്വാഴ്ച വൈകിട്ട് മധൂര്‍-ഉളിയത്തടുക്ക റോഡില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഓടിച്ച കെ.എല്‍.14.എല്‍ 5461 നമ്പര്‍ ജെ.സി.ബി പോലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Arrest, JCB-driver, JCB, Police, Vidya Nagar, Madhur, Custody, Kasaragod, Kerala, Kerala Vartha, Kerala News.