അനധികൃതമണല്‍കടവ് നശിപ്പിക്കാന്‍ പോലീസ് ഉപയോഗിക്കുന്ന ജെ സി ബി തീവെച്ച് നശിപ്പിച്ച നിലയില്‍
Apr 5, 2017, 11:20 IST
കുമ്പള: (www.kasargodvartha.com 05.04.2017) അനധികൃത മണല്‍കടവും തോണികളും നശിപ്പിക്കാന്‍ പോലീസ് ഉപയോഗിക്കുന്ന ജെ.സി.ബി തീവെച്ച് നശിപ്പിച്ച നിലയില്‍. കുമ്പള ബംബ്രാണയിലെ മൊയ്തീന്‍ കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ജെ.സി.ബിയാണ് അഗ്‌നിക്കിരയാക്കിയത്.
ഒരു മാസം മുമ്പ് കുമ്പള സി.ഐ വി.വി മനോജ്, കാസര്‍കോട് സി.ഐ അബ്ദുര്‍ റഹിം എന്നിവരുടെ നേതൃത്വത്തില്‍ ബംബ്രാണ വയലിലെ അനധികൃത മണല്‍കടവും രണ്ട് തോണികളും നശിപ്പിച്ചിരുന്നു. ഇതിന് മൊയ്തീന്‍ കുഞ്ഞി എന്നയാളുടെ ജെ.സി.ബി യായിരുന്നു ഉപയോഗിച്ചിരുന്നത്.
മൊയ്തീന്റെ ബന്ധു ആരിക്കാടി കുന്നിലിലെ മുഹമ്മദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജെ.സി.ബി യാണ് ബുധനാഴ്ച രാവിലെ തീവെച്ച് നശിപ്പിച്ചത്. വധശ്രമക്കേസില്‍ ജയിലില്‍ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ യുവാവാണ് ജെ.സി.ബി കത്തിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Police, JCB, Fire, Investigation, JCB destroyed after setting fire.