സമസ്ത പൊതുപരീക്ഷ: 37 പേര്‍ക്ക് ജയനാദം മാസിക അവാര്‍ഡ് നല്‍കി
Aug 16, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 16/08/2015) സമസ്തയുടെ ഇരു വിഭാഗങ്ങളും നടത്തിയ പൊതുപരീക്ഷകളില്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും റാങ്കുകള്‍ കരസ്ഥമാക്കിയ ജില്ലയിലെ 37 വിദ്യാര്‍ത്ഥികള്‍ക്ക് ജയനാദം മാസിക അവാര്‍ഡ് നല്‍കി ആദരിച്ചു. പ്രസ് ക്ലബില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ന്യൂസ് എഡിറ്റര്‍ ഖാലിദ് പൊവ്വല്‍ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനായി ജയനാദം തിരഞ്ഞെടുത്ത മാഹിന്‍ കുന്നിലിനെയും ജയനാദത്തിന്റെ ജില്ലയിലെ മികച്ച ഏജന്റ് ബി. എച്ച്. അബൂബക്കര്‍ സിദ്ദീഖിനെയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു. ചീഫ് എഡിറ്റര്‍ അഷ്‌റഫ് കൈന്താര്‍ സ്വാഗതം പറഞ്ഞു.
കൊപ്പല്‍ അബ്ദുല്ല, അബ്ദുല്‍ മുജീബ്, ഷഫീഖ് നസ്‌റുല്ലാഹ്, ഫാത്വിമ അബ്ദുല്ല, കെപിഎസ് വിദ്യാനഗര്‍, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, റിസ്‌വാന മൊഗ്രാല്‍പുത്തൂര്‍, ദിവ്യ അര്‍ജാല്‍, മുബീന കുന്നില്‍, ഷാനിഫ പുളിക്കൂര്‍, റംസീന എതിര്‍ത്തോട്, ഷഹീമ ബേര്‍ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനായി ജയനാദം തിരഞ്ഞെടുത്ത മാഹിന്‍ കുന്നിലിനെയും ജയനാദത്തിന്റെ ജില്ലയിലെ മികച്ച ഏജന്റ് ബി. എച്ച്. അബൂബക്കര്‍ സിദ്ദീഖിനെയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു. ചീഫ് എഡിറ്റര്‍ അഷ്‌റഫ് കൈന്താര്‍ സ്വാഗതം പറഞ്ഞു.
Keywords : Kasaragod, Samastha, Award, Kerala, Inauguration, N.A.Nellikunnu, Jayanadam Masika.