city-gold-ad-for-blogger

ഈ കാസര്‍കോട്ടുകാരന് ജയലളിതയുമായി എന്താണ് ബന്ധം? കത്തയച്ചത് എന്തിന്?

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് 

കാസര്‍കോട്: (www.kasargodvartha.com 26/05/2015) കാസര്‍കോട് ഉപ്പള സ്വദേശിയായ മുഹമ്മദ് സീഗന്റടിക്ക് ജയലളിത വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ അതിരറ്റ സന്തോഷം അടക്കാനായില്ല. ജയലളിതയ്ക്ക് അഭിനന്ദനമറിയിച്ചു കൊണ്ട് കത്ത് അയച്ചിരിക്കുകയാണ് ഉപ്പള ബേക്കൂര്‍ ചിംബരം ഹൗസില്‍ മുഹമ്മദ് സീഗന്റടി. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളില്‍ ജയലളിത സ്വീകരിക്കുന്ന നടപടികളാണ് സീഗന്റടിയെ ഇത്തരമൊരു കത്തെഴുതാന്‍ പ്രേരിപ്പിച്ചത്.

2011 ല്‍ മകന്റെ ചികിത്സക്കായി ചെന്നൈയിലേക്ക് പോയ സീഗന്റടിക്കും വഷങ്ങളായി ഓട്ടോ ഡ്രൈവര്‍മാരുടെ കൊള്ളയടിക്കിരയായ ജനങ്ങള്‍ക്കും നേരിടേണ്ടി വന്ന ദുരനുഭവത്തിന് അറുതി വരുത്തിയത് ജയലളിതയുടെ ശക്തമായ നടപടികളാണെന്ന് അദ്ദേഹം പറയുന്നു. ചെന്നൈ കോളജ് റോഡിലെ ശങ്കര നേത്രാലയത്തില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് ഓട്ടോ ഡ്രൈവര്‍ അമിത ചാര്‍ജ് വാങ്ങിയതിന്റെ പേരില്‍ സീഗന്റടി ജയലളിതയ്ക്ക് അപ്പോള്‍ തന്നെ പരാതി ഫാക്‌സ് അയച്ചിരുന്നു. മൂന്നര രൂപ മാത്രം ബസ് ചാര്‍ജുള്ള സ്ഥലത്തേക്ക് കഴുത്തറപ്പന്‍ വാടക വാങ്ങിയ ചെന്നൈ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരെ നിലയ്ക്കുനിര്‍ത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഒരു വിദേശിയെ ലോഡ്ജിലേക്ക് കൊണ്ടുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാളെ പലതവണ നഗരത്തിലൂടെ കറക്കി 600 രൂപ വാടക വാങ്ങിയതിന് ദൃക്‌സാക്ഷിയായതും പരാതി നല്‍കാന്‍ മറ്റൊരു കാരണമായിരുന്നു.

ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ പുതിയ നിയമം കൊണ്ടുവരണമെന്നും സീഗന്റടി തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. സീഗന്റടിയുടെ പരാതി കിട്ടിയ അന്ന് തന്നെ ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ജയലളിത ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരാതിയില്‍ നടപടി സ്വീകരിച്ച കാര്യം അറിയിച്ചുകൊണ്ട് ഒരാഴ്ചക്കുള്ളില്‍ തന്നെ ആദ്യം മുഖ്യമന്ത്രി ജയലളിതയും പിന്നീട് പരാതി അന്വേഷിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും മുഹമ്മദ് സീഗന്റടിക്ക് മറുപടി അറിയിക്കുകയും ചെയ്തു. ചെന്നൈ സിറ്റിയില്‍ പെര്‍മിറ്റ് നല്‍കുന്ന ഓട്ടോകള്‍ക്ക് ഡിജിറ്റല്‍ മീറ്റര്‍ നിര്‍ബന്ധമാക്കുമെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി അമിത കൂലി വാങ്ങുന്ന നിരവധി ഡ്രൈവര്‍മാരെ അറസ്റ്റു ചെയ്തതായും അറിയിപ്പില്‍ രേഖാമൂലം വ്യക്തമാക്കിയിരുന്നു.

മോട്ടോര്‍ വാഹന ഡിപാര്‍ട്ട് മെന്റ് ഓട്ടോകള്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്‍ ഡിജിറ്റര്‍ മീറ്റര്‍ ഉണ്ടെന്നും അത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് ജി.ഒ.എം.എസ്. നമ്പര്‍ 48 ഹോം, ടി.ആര്‍ VIII എന്ന ഉത്തരവും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയിരുന്നു. നീതി നിഷേധം എവിടെ കണ്ടാലും സീഗന്റടി അവിടെ വെച്ച് തന്നെ പ്രതികരിക്കും. കോണ്‍ഗ്രസ് നേതാവാണെങ്കിലും പൊതുകാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താന്‍ അദ്ദേഹം തയ്യാറാകില്ല. മറ്റു നേതാക്കളെ പോലെ പത്ര സമ്മേളനം വിളിച്ച് പ്രതിഷേധിക്കുക മാത്രമല്ല ഇക്കാര്യത്തില്‍ ഏതു നിലയ്ക്കും പരിഹാരമുണ്ടാക്കുകയാണ് സീഗന്റടിയുടെ ലക്ഷ്യം.

മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ മൂത്രപ്പുരയില്ലാത്ത പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനും സീഗന്റടിയുടെ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞിരുന്നു. കേരളത്തില്‍ പൊതുജനങ്ങളോ സാമൂഹ്യ പ്രവര്‍ത്തകരോ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുന്ന പരാതികളില്‍ ഒന്നുപോലും വെളിച്ചം കാണുന്നില്ലെന്നാണ് സീഗന്റടി പറയുന്നത്. സ്വന്തം പഞ്ചായത്തില്‍ പോലും നല്‍കിയ പരാതിക്ക് മറുപടി കിട്ടിയിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ചില ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സിന് നല്‍കിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല. ജയലളിതയെ പോലുള്ള ഭരാണിധാകാരികളാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ജയലളിതയെ പോലെ ജനങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തി ഉന്നത അധികാര സ്ഥാനങ്ങളിലെത്തുന്നത് സന്തോഷമുണ്ടാക്കുന്നതാണെന്നും അതുകൊണ്ടുതന്നെയാണ് അഭിനന്ദന കത്ത് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയലളിതയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറും ബന്ധപ്പെട്ട അധികാരികളും നല്‍കിയ മറുപടികള്‍ സീഗിന്റടി ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
ഈ കാസര്‍കോട്ടുകാരന് ജയലളിതയുമായി എന്താണ് ബന്ധം? കത്തയച്ചത് എന്തിന്?

ഈ കാസര്‍കോട്ടുകാരന് ജയലളിതയുമായി എന്താണ് ബന്ധം? കത്തയച്ചത് എന്തിന്?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia