കാസര്‍കോട് വീണ്ടും മഞ്ഞപ്പിത്തം പടരുന്നു; മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്
Aug 23, 2019, 13:21 IST
കാസര്‍കോട്: (www.kasargodvartha.com 23.08.2019) നഗരസഭയിലെ ബദിര 11, 12, 14, വാര്‍ഡുകളില്‍ വീണ്ടും മഞ്ഞപിത്തരോഗം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം ഇവിടെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ കാരണം രോഗം നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യ്തത്.
ബെദിര ഭാഗത്ത് ഈ മാസം 21, 22, തീയതികളിലായി 23 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതില്‍ മിക്ക കേസുകളും മുന്‍ മാസത്തില്‍ ഉണ്ടായ അതെ വീടുകളില്‍ നിന്നുമാണെന്ന് കണ്ടെത്തി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ഗീതാ ഗുരുദാസിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ബാബു, ജെപിഎച്ച്എന്‍മാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പെടുന്ന ടീമംഗങ്ങള്‍ പ്രദേശത്ത് 60 ഓളം വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, kasaragod, health, Municipality, Bedira, health, case, Jaundice spread to Kasargod; Department of Health with preventive work in areas