ജനമൈത്രി പോലീസ് ലോക വൃക്ക ദിനാചരണവും ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു
Mar 9, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2017) കാസര്‍കോട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ എ പി ഐ എസ് കിഡ്‌നി ക്ലിനിക്കിന്റെ സഹകരണത്തോടെ ലോക വൃക്ക ദിനത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തേക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു.
കാസര്‍കോട് ഡി വൈ എസ് പി എംവി സുകുമാരന്‍ ഫ് ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നടന്ന ബോധവല്‍ക്കരണ ക്ലാസ് ജനറല്‍ ആശുപത്രി സൂപ്രണ്ട് കെകെ രാജ റാം ഉദ്ഘാടനം ചെയ്തു. ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി സിനി ഡെന്നീസ് അധ്യക്ഷത വഹിച്ചു. ഡോ. കെപി സൂരജ്, ട്രാഫിക്ക് എസ് ഐ മുകുന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ എസ്.ഐ. അജിത്കുമാര്‍ സ്വാഗതവും കെപിവി രാജീവന്‍ നന്ദിയും പറഞ്ഞു. നേഴ്‌സിംഗ് സ്‌ക്കൂള്‍, സ്റ്റുഡന്‍സ് പോലീസ്, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു.
Keywords: Police, Kasaragod, March, Rally, Janamaithri Police, Janamaithri Police Kidney day march