ജനകീയ സംഗീത പ്രസ്ഥാനം അവാര്‍ഡ് 9 പേര്‍ക്ക്
Nov 9, 2012, 21:00 IST
കാസര്‍കോട്: ജനകീയ സംഗീത പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രഖ്യാപിച്ചു. ഒമ്പത് കലാകാരന്മാര്ക്കാണ് അവാര്‍ഡ് ലഭിച്ചത്. സി. വേണു പൊതുവാള് പയ്യന്നൂര്‍ (നാടകം), പി.എസ്. ഹമീദ് തളങ്കര (ഗാനരചന), ശേണി വേണുഗോപാലഭട്ട് (യക്ഷഗാനം), വി. കൃഷ്ണകുമാര്‍ നീലേശ്വരം (സംഗീത സംവിധാനം), ഉഷാ ഈശ്വരഭട്ട് വിദ്യാനഗര്‍ (സംഗീതം), ഐത്തപ്പ മുളിയാര്‍ (സാംസ്കാരികം), കെ. ശ്രീധര്റായ് കാസര്‍കോട് (മൃദംഗം), മടിക്കൈ ഉണ്ണികൃഷ്ണമാരാര്‍ (ചെണ്ട), ശ്രീരാമ അഗ്ഗിത്തായ തച്ചങ്ങാട് (അനുഷ്ഠാന കല) എന്നിവരെയാണ് അവാര്‍ഡിനായി തെരെഞ്ഞെടുത്തത്.
അവാര്‍ഡ് നിര്‍ണയ സമിതിയില്‍ ഒമ്പത് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം സ്കൂള്‍ അധ്യാപകരായ ഗണേഷ് കോളിയാട്ട്, രാജു ഐസക് മത്തായി, ടി.എ. ഉസ്മാന്, എം. സുരേഷ് കുമാര്‍, വെള്ളിക്കോത്ത് വിഷ്ണുഭട്ട് എന്നിവരാണ് ഉണ്ടായിരുന്നത്.
അവാര്‍ഡ് ജേതാക്കള്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ തന്നെ സര്‍ട്ടിഫിക്കറ്റും, പൊന്നാടയും നല്കുന്ന ചടങ്ങ് ജനുവരി ഒന്നിന് പുതുവര്‍ഷപുലരിയില്‍ കാസര്‍കോട് ഗവണ്മെന്റ് ഗേള്‍സ് സ്കൂളില്‍ വെച്ച് നടക്കും. 2008ലാണ് വിദ്യാര്‍ത്ഥിനികളുടെ ജനകീയ സംഗീത പ്രസ്ഥാനമെന്ന കൂട്ടായ്മ രൂപപ്പെട്ടത്. സ്ത്രീ സംരക്ഷണം, ലഹരി വിരുദ്ധ പ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം എന്നീ സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തിലേക്കും, പൊതുജന മധ്യത്തിലേക്കും ഗാനാലാപനത്തിലൂടെ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തിവരുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് കലാകാരന്മാരെയാണ് അവാര്‍ഡ് നല്കി ആദരിച്ചത്.
വിദ്യാര്‍ത്ഥിനികളില്‍ നേതൃത്വ പാടവം വളര്‍ത്താനും കലാകാര സമൂഹത്തെ അംഗീകരിക്കാനും വേണ്ടിയുള്ള ശ്രമങ്ങളും ഇവര്‍ നടത്തിവരുന്നു. ഭാഷാ പാഠപുസ്തകങ്ങളിലെ പാദ്യഭാഗങ്ങളെ ആധാരമാക്കി നൃത്താവിഷ്കാരം, ചിത്രാവിഷ്ക്കാരം, നാടകം, ചിത്രരൂപം എന്നിവ ചെയ്തിട്ടുണ്ട്. മ്യൂസിക് തെറാപ്പി, ചിരി ഉത്സവം, ചിരി അവാര്‍ഡ്, ധ്യാനം, കൈയ്യെഴുത്ത് പത്രപ്രവര്‍ത്തനം, കലാകാരന്മാരുമായുള്ള സംവാദം തുടങ്ങിയ പലപരിപാടികളും നടത്തിയിട്ടുണ്ട്. സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള ജനകീയ സംഗീത യാത്രകളും നടത്തിയിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ടി.ജെ. ആസിയ, എന്‍. രജനി, കെ. അശ്വതി, ടി. രജിഷ, അപര്‍ണ ബാബുരാജ്, സി. അഞ്ജിത, ധന്യ ജി. നായര്‍, പി.കെ. പ്രഗ്യ, എം. വിസ്മയ എന്നിവര്‍ സംബന്ധിച്ചു.
![]() |
Krishna Kumar |
അവാര്‍ഡ് നിര്‍ണയ സമിതിയില്‍ ഒമ്പത് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം സ്കൂള്‍ അധ്യാപകരായ ഗണേഷ് കോളിയാട്ട്, രാജു ഐസക് മത്തായി, ടി.എ. ഉസ്മാന്, എം. സുരേഷ് കുമാര്‍, വെള്ളിക്കോത്ത് വിഷ്ണുഭട്ട് എന്നിവരാണ് ഉണ്ടായിരുന്നത്.
![]() |
Shridar Rai |
വിദ്യാര്‍ത്ഥിനികളില്‍ നേതൃത്വ പാടവം വളര്‍ത്താനും കലാകാര സമൂഹത്തെ അംഗീകരിക്കാനും വേണ്ടിയുള്ള ശ്രമങ്ങളും ഇവര്‍ നടത്തിവരുന്നു. ഭാഷാ പാഠപുസ്തകങ്ങളിലെ പാദ്യഭാഗങ്ങളെ ആധാരമാക്കി നൃത്താവിഷ്കാരം, ചിത്രാവിഷ്ക്കാരം, നാടകം, ചിത്രരൂപം എന്നിവ ചെയ്തിട്ടുണ്ട്. മ്യൂസിക് തെറാപ്പി, ചിരി ഉത്സവം, ചിരി അവാര്‍ഡ്, ധ്യാനം, കൈയ്യെഴുത്ത് പത്രപ്രവര്‍ത്തനം, കലാകാരന്മാരുമായുള്ള സംവാദം തുടങ്ങിയ പലപരിപാടികളും നടത്തിയിട്ടുണ്ട്. സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള ജനകീയ സംഗീത യാത്രകളും നടത്തിയിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ടി.ജെ. ആസിയ, എന്‍. രജനി, കെ. അശ്വതി, ടി. രജിഷ, അപര്‍ണ ബാബുരാജ്, സി. അഞ്ജിത, ധന്യ ജി. നായര്‍, പി.കെ. പ്രഗ്യ, എം. വിസ്മയ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Press meet, Award, Arts, Janakeeya Sangeetha Prasthanam, Students, P.S. Hameed, Unnikrishna Marar, Kerala, Malayalam news.