city-gold-ad-for-blogger

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: നീതിവേദി

കാസര്‍കോട്: (www.kasargodvartha.com 31/05/2015) ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ ജനകീയ നീതിവേദി വാര്‍ഷിക ജനറല്‍ ബോഡി യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിര്‍ധനരും നിരാശ്രിതരുമായ ജനങ്ങളെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്നും യോഗം വിലയിരുത്തി. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാനും തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി ഗോപി കുതിരക്കല്ല് (പ്രസിഡണ്ട്), കെ.പി മഹ് മൂദ് ചെങ്കള, ഹമീദ് ചാത്തങ്കൈ (വൈസ് പ്രസിഡണ്ടുമാര്‍), അബ്ദുര്‍ റഹ് മാന്‍ തെരുവത്ത് (ജന. സെക്രട്ടറി), എം. കുഞ്ഞമ്പു, ഇസ്മാഈല്‍ ചെമ്മനാട് (ജോ. സെക്രട്ടറിമാര്‍), ഉബൈദുല്ല കടവത്ത് (ട്രഷറര്‍), സൈഫുദ്ദീന്‍ മാക്കോട് (വര്‍ക്കിംഗ് പ്രസിഡണ്ട്) എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തില്‍ സൈഫുദ്ദീന്‍ മാക്കോട് അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ തെരുവത്ത് സ്വാഗതം പറഞ്ഞു. ഹൈക്കോടതി അഭിഭാഷകന്‍ സുനില്‍ എം കറാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനകീയാന്വേഷണ സമിതി കണ്‍വീനര്‍ ടി.എന്‍ പ്രതാപന്‍, പി.വി രാമദാസ്, പാദാര്‍ മുസ്തഫ, എം.എം.കെ ഹനീഫ്, മുഹമ്മദ് കോളിയടുക്കം, ശിഹാബ് കടവത്ത്, യൂനുസ തളങ്കര സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: നീതിവേദി


Keywords : Kasaragod, Committee, Office- Bearers, Melparamba, Meeting, Janakeeya Neethivedi, Gopi Kuuthirakkal, Abdul Rahman Theruvath, Ubaidullah Kadavath. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia