city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവര്‍ത്തക കണ്‍വെന്‍ഷനും കള്ള കേസുകളുടെ തെളിവെടുപ്പും നടത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.09.2016) ജനമിത്രം ജനകീയ നീതി വേദി കാസര്‍കോട് ജില്ലയിലെ മെമ്പര്‍മാരുടെ പ്രവര്‍ത്തക കണ്‍വെന്‍ഷനും കള്ള കേസുകളുടെ തെളിവെടുപ്പും കാഞ്ഞങ്ങാട് കോട്ടച്ചേരി എലൈറ്റ് ടൂറിസ്റ്റ് ഹോം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് എം എ ഇബ്രാഹിം റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ജാഫര്‍ കാഞ്ഞിരായില്‍ അധ്യക്ഷത വഹിച്ചു.

എച്ച് നീലാധരന്‍, രാധാകൃഷ്ണന്‍ നമ്പൂതിരി, മുനീര്‍ തമന്ന, സുനില്‍ ജോസഫ്, ഇ കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബ കോടതികളില്‍ നിന്നും വക്കീലന്മാരെ ഒഴിവാക്കുക, കോടതി ഭാഷ മലയാളമാക്കുക, കാസര്‍കോട് കുടുംബ കോടതിയെ കുറിച്ച് ഹൈക്കോടതി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വെന്‍ഷനില്‍ ഉന്നയിച്ചു. കള്ള കേസുകളുടെ തെളിവെടുപ്പില്‍ ഇരുപതില്‍ പരം ആളുകള്‍ പങ്കെടുത്തു.

സ്വാഗത സംഘം കണ്‍വീനര്‍ രവീന്ദ്രന്‍ കാവിനു മീത്തല്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ഷൈമോന്‍ മാത്യു നന്ദിയും പറഞ്ഞു.

പ്രവര്‍ത്തക കണ്‍വെന്‍ഷനും കള്ള കേസുകളുടെ തെളിവെടുപ്പും നടത്തി

Keywords : Kanhangad, Kasaragod, Fake, Case, Convention, Jana Mithram Neethi Vedi, Inauguration, Kottecheri, Elite Tourist Home, Conference Hall, High Court.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia