city-gold-ad-for-blogger

സഅദിയ്യയിൽ താജുൽ ഉലമ, നൂറുൽ ഉലമ ആണ്ട് നേർച്ചയും സനദ് ദാനവും ഒക്ടോബർ 10, 11 തീയതികളിൽ

 Jamia Sa-adiya to host Thajul Ulama and Noorul Ulama Aandu Nercha and Sanad Dhanam on October 10, 11
KasargodVartha Photo/ Enhanced by GPT

● ഒക്ടോബർ 10 ശനിയാഴ്ച കുടുംബ വേദി, മൗലിദ് മജ്‌ലിസ്, ദിക്‌റ് ഹൽഖ എന്നിവ നടക്കും
● ഒക്ടോബർ 11 ഞായറാഴ്ച രാവിലെ സനദ് ദാന മഹാസമ്മേളനവും സ്ഥാന വസ്ത്ര വിതരണവും
● സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്ലിയാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും
● മത, സാമൂഹിക രംഗങ്ങളിലെ മികച്ച സേവനങ്ങൾക്ക് ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും

കാസർകോട്: (KasargodVartha) സമസ്ത പണ്ഡിത സഭക്കും ജാമിഅ സഅദിയ്യ അറബിയ്യ വിദ്യാഭ്യാസ സമുച്ചയത്തിനും നേതൃത്വം നൽകിയ താജുൽ ഉലമ സയ്യിദ് അബ്ദുൽ റഹ്‌മാൻ അൽബുഖാരി ഉള്ളാൾ തങ്ങളുടെയും നൂറുൽ ഉലമ എം എ അബ്ദുൽ ഖാദർ മുസ്ലിയാരുടെയും ആണ്ട് നേർച്ചയും സനദ് ദാനവും 2026 ഒക്ടോബർ 10, 11 തീയതികളിൽ സഅദാബാദിൽ നടക്കും. പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബിരുദം നൽകുന്നത് 241 വിദ്യാർഥികൾക്ക്

സമ്മേളനത്തിൻ്റെ ഭാഗമായി പഠനം പൂർത്തിയാക്കിയ 178 വിദ്യാർഥികൾക്ക് സഅദി ബിരുദവും, 43 വിദ്യാർഥികൾക്ക് അഫ്‌സലി ബിരുദവും, വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ 20 വിദ്യാർഥികൾക്ക് ഹാഫിള് ബിരുദവും നൽകി ആദരിക്കും. ആണ്ട് നേർച്ചയുടെ ഭാഗമായി 2026 ഒക്ടോബർ 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് നടക്കുന്ന എട്ടിക്കുളം താജുൽ ഉലമ മഖാം സിയാറത്തിന് സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ നേതൃത്വം നൽകും.

കുടുംബ വേദിയും മൗലിദ് മജ്‌ലിസും

2026 ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 9.30-ന് ജലാലിയ്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന കുടുംബ വേദിയിൽ സയ്യിദ് ജലാലുദ്ദീൻ അൽഹാദി തങ്ങൾ ആദൂർ പ്രാർഥന നടത്തും. സ്വാഗതസംഘം ട്രഷറർ ഇബ്രാഹിം ഹാജി കല്ലട്രയുടെ അധ്യക്ഷതയിൽ എം എ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി 'ഇസ്ലാം ഉയർത്തിപ്പിടിച്ച സ്ത്രീമഹത്വം' എന്ന വിഷയത്തിൽ ക്ലാസ് നടത്തും.

വൈകുന്നേരം 4.30-ന് നടക്കുന്ന നൂറുൽ ഉലമ എം എ ഉസ്താദ് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സിയാറത്തിന് സയ്യിദ് സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ നേതൃത്വം നൽകും. ശേഷം സ്വാഗതസംഘം ചെയർമാൻ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന താജുൽ ഉലമ നൂറുൽ ഉലമ മൗലിദ് മജ്‌ലിസ് സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങൾ പാനൂരിൻ്റെ പ്രാർഥനയോടെ ആരംഭിക്കും. സയ്യിദ് ത്വയ്യിബുൽ ബാഖാരി തൃക്കരിപ്പൂർ, സയ്യിദ് ഷാഫി തങ്ങൾ ബാഅലവി വളപട്ടണം, സയ്യിദ് അബ്ദുൽ റഹ്‌മാൻ ശഹീർ അൽബുഖാരി, സയ്യിദ് ജമലുല്ലൈലി തങ്ങൾ കര, സയ്യിദ് ഇസ്മാഈൽ മദനി തങ്ങൾ ഉജിരെ, സയ്യിദ് അബ്ദുൽ റഹ്‌മാൻ മശ്ഹൂദ് അൽബുഖാരി കുറ, സയ്യിദ് ഹിബതുല്ല അഹ്‌സനി അൽ മശ്ഹൂർ എന്നിവർ ഇതിന് നേതൃത്വം നൽകും. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും.

രാത്രി 7 മണിക്ക് നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹൽഖയ്ക്ക് സയ്യിദ് സൈനുൽ ആബീദീൻ അൽ അഹ്ദൽ കണ്ണവം നേതൃത്വം നൽകും. അബ്ദുൽ ഗഫ്ഫാർ സഅദി രണ്ടത്താണി, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി എന്നിവർ പ്രഭാഷണം നടത്തും. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര സമാപന പ്രാർഥനയ്ക്ക് നേതൃത്വം നൽകും.

ഞായറാഴ്ച സനദ് ദാന മഹാസമ്മേളനം

2026 ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 6 മണിക്ക് മുഹ് യുദ്ദീൻ റാത്തീബ് സഅദിയ്യ ഗ്രാൻഡ് മസ്ജിദിൽ നടക്കും. ഉസ്താദ് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നൽകും. മദനീയം അബ്ദുല്‍ ലത്വീഫ് സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും. 10 മണിക്ക് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അലുംനി മീറ്റ് ഹാജി അബ്ദുല്ല ഹുസൈൻ കടവത്തിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻ്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസൽ തങ്ങൾ കക്കാട് പ്രാർഥന നടത്തും. അഹ്‌മദ് ശിറീൻ ഉദുമ വിഷയാവതരണം നടത്തും.

രാവിലെ 11 മണിക്ക് നടക്കുന്ന സ്ഥാന വസ്ത്ര വിതരണം സയ്യിദ് അതാഉല്ല തങ്ങൾ ഉദ്യാവരത്തിൻ്റെ പ്രാർഥനയോടെ ആരംഭിക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി കൊയിലാണ്ടി സ്ഥാന വസ്ത്ര വിതരണം നിർവഹിക്കും. താജുൽ ഉലമ കോൺഫറൻസ് ഹാളിൽ നടക്കുന്ന പ്രവാസി മീറ്റ് സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവത്തിൻ്റെ അധ്യക്ഷതയിൽ അഹ്‌മദ് കെ മാണിയൂർ ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 2 മണിക്ക് സഅദി സംഗമം നടക്കും. എംയുഎസ് പ്രസിഡൻ്റ് അബ്ദുല്‍ ലത്വീഫ് സഅദിയുടെ അധ്യക്ഷതയിൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഇത് ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീൻ സഅദി കൊന്നാര പ്രാർഥന നടത്തും. സഅദുൽ ഉലമാ എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, കെ കെ ഹുസൈൻ ബാഖവി വയനാട് എന്നിവർ നസീഹത്ത് നൽകും. ഉബൈദുല്ലാഹി സഅദി നദ്‌വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുൽ ഹഖീം സഅദി കൊയ്യോട്, കെ കെ എം സഅദി മണ്ണാർക്കാട്, മുഹിയുദ്ദീൻ സഅദി കൊട്ടുക്കര, ബശീർ സഅദി വിരാജ്പേട്ട, അശ്റഫ് സഅദി മല്ലൂർ എന്നിവർ പ്രസംഗിക്കും. വൈകുന്നേരം 4.15-ന് ഖതം ദുആ പ്രാർഥനയ്ക്ക് സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട നേതൃത്വം നൽകും.

സമാപന സമ്മേളനവും അവാർഡ് ദാനവും

വൈകുന്നേരം 5 മണിക്ക് അനുസ്മരണ സനദ് ദാന സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിൻ്റെ അധ്യക്ഷതയിൽ സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് സനദ് ദാന പ്രഭാഷണവും, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണവും നടത്തും. സയ്യിദ് അൻവർ സാദാത്ത് സഅദി തൃശൂർ പ്രഭാഷണം നടത്തും.

ഹസൻ മുസ്ലിയാർ വയനാട്, കെ കെ ഹുസൈൻ ബാഖവി, കെ പി അബൂബക്കർ മുസ്ലിയാർ പട്ടുവം, അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി, അബ്ദുൽ റഹ്‌മാൻ മുസ്ലിയാർ പരിയാരം, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കല്ലട്ര മാഹിൻ ഹാജി എംഎൽഎ, ഹനീഫ് ഹാജി ഉള്ളാൾ തുടങ്ങിയവർ പ്രസംഗിക്കും. സെക്രട്ടറി കെ പി ഹുസൈൻ സഅദി കെ സി റോഡ് സ്വാഗതവും സ്വാഗതസംഘം കൺവീനർ കൊല്ലംപാടി അബ്ദുൽ ഖാദർ സഅദി നന്ദിയും പറയും.

ജാമിഅ സഅദിയ്യയുടെ പ്രവർത്തന മേഖലയിൽ നിറസാന്നിധ്യവും ദഅവ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ നേതൃത്വവുമായിരുന്ന ചെരുമ്പ സി പി അബ്ദുല്ല ഹാജിക്ക് മർഹൂം കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക അവാർഡും, സഅദിയ്യയുടെ പ്രവർത്തന മേഖലകളിൽ സേവനമർപ്പിക്കുന്ന ഷാഫി ഹാജി കീഴൂർ, അബ്ദുൽ റസാഖ് ഹാജി മേൽപ്പറമ്പ് എന്നിവരെയും സമാപന വേദിയിൽ ആദരിക്കും.

പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ, കൊല്ലംപാടി അബ്ദുൽ ഖാദർ സഅദി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, എം എ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ, സയ്യിദ് ജാഫർ സ്വാദിഖ് സഅദി മാണിക്കോത്ത്, ഇസ്മാഈൽ സഅദി പാറപ്പള്ളി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: The Jamia Sa-adiya Arabiya in Kasaragod will host the Thajul Ulama and Noorul Ulama Aandu Nercha and Sanad Dhanam conference on October 10 and 11.

#JamiaSaAdiya #KasaragodNews #ThajulUlama #NoorulUlama #IslamicConference #MalayalamNews #KeralaMuslims #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia