ആയിരങ്ങള്‍ക്ക് ആത്മീയ വിരുന്നായി സഅദിയ്യ: പ്രാര്‍ത്ഥനാ സമ്മേളനം
Aug 14, 2012, 00:42 IST
![]() |
റമസാന്‍ 25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം
സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്യുന്നു.
|
സമൂഹ നോമ്പ് തുറ, സംഘമായുള്ള നിസ്കാരം ജലാലിയ്യ: ദിക്‌റ് ഹല്‍ഖ തൗബാ മജ്‌ലിസ് കൂട്ടൂപ്രാര്‍ത്ഥന തുടങ്ങയവ വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്നു. ചെയ്തു പോയ തെറ്റുകള്‍ ഏറ്റു പറഞ്ഞ് സംശുദ്ധമായോരു ജീവിതം നയിക്കുമെന്ന പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ പ്രാര്‍ത്ഥന സമ്മേളനത്തിന് സാക്ഷികളായത്. പരിപാടികള്‍ സാദാത്തുക്കളുടെയും പണ്ഡിതരുടേയും സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായി.
നാല് മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനം സമസ്ത വൈസ് പ്രസിഡന്റ് എ.കെ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയുല് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. സയ്യിദ് യൂ.പി.എസ്. തങ്ങള്‍ ബേക്കല്‍ പ്രാര്‍ത്ഥന നടത്തി. എ. പി. അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, റഫീഖ് സഅദി ദേലംപാടി ഉല്‍ബോധന പ്രസംഗം നടത്തി. പ്രവാചക പ്രകീര്‍ത്തന സി. ഡി സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ ടി. സി മുഹമ്മദ് കുഞ്ഞി ഹാജിക്കും ബുള്ളറ്റിന് പ്രകാശനം മുക്രി ഇബ്‌റാഹിം ഹാജിക്ക് നല്‍കി സയ്യിദ് ആറ്റകോയ തങ്ങളും നിര്‍വഹിച്ചു.
Keywords: Kasaragod, Deli, Sahadabad, Kamiya Sa-adiya Arabiya.