Ceremony | സഅദിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് 20ന് കൊടി ഉയരും; ഞായറാഴ്ച സമാപനം; 'ധ്വജയാനം' പതാക ജാഥ മാലിക് ദീനാറില്‍ നിന്ന്
● 445 വിദ്യാർത്ഥികൾക്ക് സഅദി ബിരുദം നൽകും.
● വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
● വിവിധ പ്രമുഖർ പരിപാടികളിൽ പങ്കെടുക്കും.
കാസർകോട്: (KasargodVartha) ജാമിഅ സഅദിയ്യയുടെ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനം നവംബർ 22, 23, 24 തീയതികളിൽ ദേളി സഅദാബാദിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 445 വിദ്യാർത്ഥികൾക്ക് സഅദി ബിരുദവും 44 പേർക്ക് അഫ്സൽ സഅദി ബിരുദവും ഖുർആൻ മനപാഠമാക്കിയ 28 വിദ്യാർത്ഥികൾക്ക് ഹാഫിസ് ബിരുദവും നൽകും. കേരളത്തില്‍ സമന്വയ വിദ്യാഭ്യാസം എന്ന ആശയത്തിന് തുടക്കം കുറിച്ച സ്ഥാപനമാണ് ജാമിഅ സഅദിയ്യ. പരിപാടിയുടെ വിജയത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്.
സമ്മേളനത്തിന്റെ മുന്നോടിയായി നവംബര്‍ 20ന് തെരഞ്ഞെടുക്കപ്പെട്ട 165 എസ് വൈ എസ്, എസ് എസ് എഫ് മിസ്ബാഹുസ്സുആദ പ്രവര്‍ത്തകര്‍ അണി നിരക്കുന്ന ധ്വജയാനം (പതാക ജാഥ) ഉച്ചക്ക് രണ്ട് മണിക്ക് തളങ്കര മാലിക ദീനാര്‍ മഖ്ബറ സിയാറത്ത് ചെയ്ത് ആരംഭിക്കും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ സിയാറത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ധ്വജയാനം, ജാഥ നായകന്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിക്ക് സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പതാക കൈമാറും. വൈകീട്ട് അഞ്ച് മണിക്ക് സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തും.
21ന് രാവിലെ 10 മണിക്ക് എന്‍ ആര്‍ ഐ ഫാംകോണ്‍ (പ്രവാസി കുടുംബ സംഗമം) സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. മുസ്തഫ ദാരിമി കടാങ്കോട് ആമുഖ പ്രഭാഷണം നടത്തും. കൂറ്റമ്പാറ അബ്ദുല്‍ റഹ്‌മാന്‍ ദാരിമി, കെ കെ എം സഅദി, അഹ്‌മദ് ശിറിന്‍ ഉദുമ വിഷയാവതരണം നടത്തും. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി കീനോട്ട് അവതരിപ്പിക്കും. വിവധ പ്രവാസി സാരഥികള്‍ സംവദിക്കും. 12 മണിക്ക് വേദി രണ്ടില്‍ നടക്കുന്ന സ്നേഹസംഗമം ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിന്റെ അധ്യക്ഷതയില്‍ കാസർകോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും.
നവംബര്‍ 22ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന എട്ടിക്കുളം താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ട് മണിക്ക് കീഴൂര്‍ സഈദ് മുസ് ലിയാര്‍ മഖ്ബറ സിയാറത്ത് സയ്യിദ് മദനി തങ്ങള്‍ മൊഗ്രാലും കെ, വി മൊയ്തീന്‍ കുഞ്ഞി മുസ് ലിയാര്‍, ഖതീബ് അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ മഖബറ സിയാറത്തിന് സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കും. വൈകുന്നേരം മൂന്ന് മണിക്ക് എക്സ്പോ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി യും 3.30ന് ബുക്ഫയര്‍ ബേക്കല്‍ ഡി വൈ എസ് പി മനോജ് ബി ബി യും നിര്‍വഹിക്കും.
നാല് മണിക്ക് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. 4.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. സീനിയര്‍ വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ കര്‍ണാടക സ്പീക്കര്‍ യു ടി ഖാദിര്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്തുത്ത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിച്ച എന്‍ എ അബൂബക്കര്‍ ഹാജിക്ക് സഅദിയ്യയുടെ ആദരവ് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സമര്‍പ്പിക്കും.
അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ കെ എം അഷ്റഫ് എം എല്‍ എ, ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, രാജഗോപാല്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാദൂര്‍ ഷാനവാസ്, കേരള മൈനോറിറ്റി കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ഡോ. എന്‍ എ മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, ഖാദര്‍ തെരുവത്ത്, ശാഹുല്‍ ഹമീദ് ഹാജി വിദ്യാനഗര്‍, ലത്വീഫ് ഹാജി ഉപ്പള എന്നിവര്‍ വിവിധ പ്രകാശനങ്ങള്‍ നിര്‍വഹിക്കും.
വൈകീട്ട് 6.30 ന് ആത്മീയ സമ്മേളനം ആരംഭിക്കും. ശൈഖ് ഉമര്‍ അബൂബക്കര്‍ സാലിം പ്രാര്‍ത്ഥന നടത്തും. സയ്യദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് കെ എസ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബീദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ഖാസി പി മുഹമ്മദ് സ്വാലിഹ് സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ് അന്‍വര്‍ സാദാത്ത് സഅദി തൃശൂര്‍ ഉദ്ബോധനം നടത്തും. 23ന് രാവിലെ 10 മണിക്ക് മുശാറഖ (മുഅല്ലിം മാനേജ്മെന്റ് സമ്മേളനം) നടക്കും. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലെലിയുടെ പ്രാര്‍ഥനയോടെ ബി എസ് അബ്ദുല്ലകുഞ്ഞിഫൈസിയുടെ അധ്യക്ഷതയില്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും.
വണ്ടൂര്‍ അബ്ദുല്‍ റഹ്‌മാന്‍ ഫൈസി, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, സി പി സൈദലവി ചെങ്ങര, മജീദ് കക്കാട്, വിഷയാവതരണം നടത്തും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ഓപ്പണ്‍ ഡിബേറ്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, കെ വി ഫൈസല്‍ അഹസനി, അബ്ദുല്‍ ജലീല്‍ സഅദി രണ്ടത്താണി നേതൃത്വം നല്‍കും.
വൈകീട്ട് 6.30ന് നൂറുല്‍ ഉലമയുടെ ലോകം സെഷന്‍ ആരംഭിക്കും. സയ്യിദ് അബ്ദുല്‍റഹ്്മാന്‍ ശഹീര്‍ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തും. പ്രൊഫസര്‍ ഉബൈദുല്ലാഹി സഅദിയുടെ അധ്യക്ഷതയില്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. പി എ കെ മുഴപ്പാല, അബ്ദുല്‍ മജിദ് അരിയല്ലൂര്‍, സി എന്‍ ജാഫര്‍ സ്വാദിഖ്, ഡോ. അബ്ദുല്‍ മജീദ് വിഷയവതരണം നടത്തും. രാത്രി 8.30ന് നടക്കുന്ന നൂര്‍ ഇശല്‍ ബുര്‍ദ ആസ്വാദന സംഗമം സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര ഉദ്ഘാടനം ചെയ്യും. മദനിയം അബ്ദുലത്വീഫ് സഖാഫി കാന്തപുരം ആമുഖ പ്രഭാഷണം നടത്തും. കെ പി അബ്ദുസ്സമദ് അമാനി പട്ടുവം, സയ്യിദ് അസ്ഹര്‍ അല്‍ബുഖാരി കുണിയ നേതൃത്വം നല്‍കും.
24ന് രാവിലെ എട്ട് മണിക്ക് നടക്കുന്ന തഅ്മീറെ മില്ലത്ത് കോണ്‍ഫറന്‍സ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആദൂരിന്റെ പ്രാര്‍ഥനയോടെ ആരംഭിക്കും. പ്രൊഫസര്‍ മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹിയുടെ അധ്യക്ഷതയില്‍ റിയാസ് സബ എംഎല്‍എ അനന്തനാഗ് ഉദ്ഘാടനം ചെയ്യും. ശാഫി സഅദി ബാംഗ്ലൂര്‍, മുഫ്തി മുഫീദ് സഅദി യു പി വിഷയവതരണം നടത്തും. 10 മണിക്ക് നടക്കുന്ന സഅദി പണ്ഡിത സമ്മേളനം സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കെ കെ ഹുസൈന്‍ ബാഖിവി, അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടില വിഷയവതരണം നടത്തും.
10.30ന് നടക്കുന്ന അലുംനി മീറ്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ അഹ്‌മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്യും. മര്‍സൂഖ് സഅദി പാപിനിശ്ശേരി വിഷയാവതരണം നടത്തും. 11.30ന് ശരീഅത്ത് കോളജ് വിദ്യാര്‍ത്ഥികളുടെ പാരന്റ്സ് മീറ്റ് നടക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന എമിനന്‍സ് മീറ്റില്‍ സയ്യിദ് അഹ്‌മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ. കെ കെ സാജു, ഡോ. പി മുഹമ്മദ് ശുകൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി സ്ഥാന വസ്ത്ര വിതരണം നടത്തും.
വൈകുന്നേരം അഞ്ച് മണിക്ക് സനദ് ദാന സമാപന സമ്മേളനം നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിന്‍ നാഇഫ് അല്‍ മസ്ഊദി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ നനദ് ദാനം നിര്‍വഹിക്കും. ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപൂരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ശൈഖ് ഈസ അല്‍ ആമിരി ദുബൈ, ശൈഖ് ഹൈസം ദാദ് അല്‍ കരീം, ഹബീബ് സാലിം ഇബ്നു ഉമര്‍ ഹഫീള് യമന്‍ മുഖ്യതിഥികളായിരിക്കും. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രസംഗം നടത്തും.
സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ബുഖാരി അനുഗ്രഹ പ്രഭാഷണവും. പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പ്രഭാഷണവും നടത്തും. പരിപാടിയില്‍ വ്യവസായ പ്രമുഖനും സുന്നി സ്ഥാപനങ്ങളുടെ സജീവ സഹകാരിയും ബനിയാസ് സ്പെയ്ക് ഗ്രൂപ്പ് ഫൗണ്ടര്‍ ചെയര്‍മാനുമായ സി പി അബ്ദുല്‍ റഹ്‌മാന്‍ ഹാജിയെ ആദരിക്കും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍, വി പി എം ഫൈസി വില്ല്യാപള്ളി, ഹസന്‍ മുസ്ലിയാര്‍ വയനാട്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, എം വി അബ്ദുല്‍ റഹ്‌മാന്‍ ബാഖവി, കെ കെ ഹുസൈന്‍ ബാഖവി, സി പി ഉബൈദുല്ലാഹ് സഖാഫി പ്രസംഗിക്കും. യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, യു ടി ഇഫ്തികാര്‍, ഹനീഫ് ഹാജി ഉള്ളാള്‍ സംബന്ധിക്കും. കെപി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറയും.
വാർത്താസമ്മേളനത്തില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ സലാം ദേളി, സി എല്‍ ഹമീദ് ചെമനാട് എന്നിവർ സംബന്ധിച്ചു.
#JamiaSaadiya #KeralaEvents #CulturalGathering #IslamicEducation #HafizDegrees #CommunityUnity