പട്ടിക്കാട് ജാമിഅ നൂരിയ്യ ജില്ലാതല പ്രചാരണ സമ്മേളനവും മുഖാമുഖവും വ്യാഴാഴ്ച
Jan 6, 2015, 11:50 IST
കാസര്‍കോട്: (www.kasargodvartha.com 06.01.2015) ജനുവരി 14 മുതല്‍ 18 വരെ പട്ടിക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന ജാമിഅ നൂരിയ്യ 52-ാം വാര്‍ഷിക 50-ാം സനദ്ദാന സമ്മേളനത്തിന്റെ ജില്ലാതല പ്രചാരണ സമ്മേളനവും മുഖാമുഖവും വ്യാഴാഴ്ച വൈകിട്ട് വൈകുന്നേരം നാല് മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സ്പീഡ് വേ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാലിക് ദീനാര്‍ മഖാം സിയാറത്തിന് കെ.കെ. മാഹിന്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കും. പൊതു സമ്മേളനം കെ.ടി. അബ്ദുല്ല ഫൈസി പടന്നയുടെ അധ്യക്ഷതയില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിന്‍സിപ്പാലും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ത്ഥന നടത്തും.
ചടങ്ങില്‍ പള്ളിക്കര സംയുക്ത ഖാസിയായി നിയോഗിതനായ പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാരെ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി ആദരിക്കും. എംഎ. ഖാസിം മുസ്‌ല്യാര്‍ പ്രഭാഷണവും കബീര്‍ ഫൈസി ചെറുകോട് മുഖ്യപ്രഭാഷണവും നടത്തും. മുഖാമുഖത്തിന് മുഹമ്മദ് സലീം ഫൈസി ഇര്‍ഫാനി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, എം.ടി. അബൂബക്കര്‍ ദാരിമി നേതൃത്വം നല്‍കും.
മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, മെട്രോ മുഹമ്മദ്ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, യഹ്‌യ തളങ്കര മുഖ്യാതിഥികളായിരിക്കും. പി.എസ്. ഇബ്രാഹിം ഫൈസി സ്വാഗതവും സുഹൈല്‍ ഫൈസി കമ്പാര്‍ നന്ദിയും പറയും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.ടി. അബ്ദുല്ല ഫൈസി പടന്ന, പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സുഹൈല്‍ ഫൈസി കമ്പാര്‍, സൈനുദ്ദീന്‍ ഇര്‍ഫാനി ആലംപാടി, മുഹമ്മദ് അഫ്‌സല്‍ മൗലവി തളങ്കര എന്നിവര്‍ പങ്കെടുത്തു.
Keywords: Press Conference, Pattikkadu, Jamia Nuria, Conference, Kasaragod, Kerala.