ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി പദ്ധതികള്‍ അന്തിമ രൂപമായി
Dec 26, 2012, 19:40 IST
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഉദ്ഘാടനം 2013 ജനുവരി പത്തിന് നടക്കും. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്കും സമ്മേളനത്തോടനുബന്ധിച്ച് തുടക്കമാവും. അമ്പത് ഫൈസി പ്രതിഭകള്‍ക്കുള്ള കോട്ടുമല ഉസ്താദ് സ്മാരക ഉപഹാര സമര്‍പ്പണം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. പൂക്കോയ തങ്ങള്‍ ട്രൈനേഴ്‌സ് ട്രൈനിംഗ് സെന്റര്‍, കെ.വി ബാപ്പു ഹാജി സ്മാരക മഹല്ല് മാനേജ്‌മെന്റ് അക്കാഡമി, ശംസുല്‍ ഉലമാ സ്മാരക റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ പദ്ധതികള്‍ ജൂബിലി സമ്മേളനത്തിന് ശേഷം ആരംഭിക്കും.
പദ്ധതി അവലോകന യോഗത്തില്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു ഹാജി കെ. മമ്മദ് ഫൈസി, പി.പി മുഹമ്മദ് ഫൈസി, അബ്സ്സമദ് പൂക്കോട്ടൂര്‍, ഹസന്‍ സഖാഫി, കെ.കെ.എസ് തങ്ങള്‍, പി.കെ ലത്വീഫ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Jamiya nooriya, Golden Jubilee, Pattikkad, Perinthalamanna, Kasaragod, Kerala, Malayalam news