city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Event | ജാമിഅ നൂരിയ്യ സമ്മേളന പ്രചാരണ യാത്ര സമാപിച്ചു

Jamia Nooriya Campaign Conclusion
Photo: Arranged

● വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു
● ശനിയാഴ്ച ഇഷാ നമസ്കാരത്തിന് ശേഷം മുട്ടം മുഹമ്മദിയ്യ ഹിഫ്ള് കോളേജ് പരിസരത്ത് നടന്ന സമാപന സമ്മേളനം ഹംദുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു.
 

കാസർകോട്: (KasargodVartha) പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 62-ാം വാർഷികവും 60-ാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്. കാസർഗോഡ് ജില്ലാ സ്റ്റുഡൻസ് ഫോറം സംഘടിപ്പിച്ച വാഹന പ്രചാരണ യാത്ര സമാപിച്ചു. രണ്ട് മേഖലകളിൽ നിന്നാരംഭിച്ച വാഹന പ്രചാരണ യാത്ര ബന്തിയോട് മുട്ടം മുഹമ്മദിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജ് പരിസരത്ത് വെച്ച് സമാപന സമ്മേളനത്തോടെ അവസാനിച്ചു.

യാത്രയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള മഹല്ല് കമ്മിറ്റി ഭാരവാഹികൾ, എസ്.കെ.എസ്.എസ്.എഫ്. പ്രവർത്തകർ, ഓസ്ഫോജന ഭാരവാഹികൾ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുത്തു. കണ്ണിയത്ത് ഇസ്ലാമിക അക്കാദമി, ജാമിഅ ജൂനിയർ കോളേജുകളായ ചെങ്കള ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി, പറപ്പാടി മക്കാം ജാമിഅ ജൂനിയർ കോളേജ് എന്നിവിടങ്ങളിലും യാത്ര സന്ദർശനം നടത്തി.

ശനിയാഴ്ച ഇഷാ നമസ്കാരത്തിന് ശേഷം മുട്ടം മുഹമ്മദിയ്യ ഹിഫ്ള് കോളേജ് പരിസരത്ത് നടന്ന സമാപന സമ്മേളനം ഹംദുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു. ജാമിഅയിലെ മുദരിസുമാരായ അലവി ഫൈസി കൊളപ്പറമ്പ്, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ എന്നിവർ ജാമിഅയുടെ മഹത്വത്തെക്കുറിച്ചും സമ്മേളനത്തെക്കുറിച്ചും പ്രഭാഷണം നടത്തുകയും നാട്ടുകാരെ സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

പാണക്കാട് സയ്യിദ് റഷാദലി ശിഹാബ് തങ്ങൾ, എസ്.കെ.എസ്.എസ്.എഫ്. കാസർഗോഡ് മേഖല ജനറൽ സെക്രട്ടറി സുഹൈൽ ഫൈസി കമ്പാർ, ജുനൈദ് ഫൈസി ബംബ്രാണ, ഷബീബ് ഫൈസി, ഫൈസൽ ഫൈസി, ബഷീർ ഫൈസി, ഖത്തർ അബ്ബാസ്, അബു രാജാവ്, ഉമ്മർ അപ്പോളോ, മറ്റ് ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

 #JamiaNooriya #Kasargod #IslamicAcademy #SKSSF #Event #ReligiousCommunity

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia