ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം ഫെബ്രുവരി 19ന് പടന്നയില്‍
Oct 25, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 25/10/2016) ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം 2017 ഫെബ്രുവരി 19ന് പടന്നയില്‍ സംഘടിപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക സംഘടനകളുടെയും സംയുക്ത ജില്ലാ സമിതി തീരുമാനിച്ചു. 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയത്തിലാണ് സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
സമ്മേളന പ്രഖ്യാപനം, നാല് ഏരിയകളില്‍ പ്രചാരണ ഉദ്ഘാടനങ്ങള്‍, വനിതാ സമ്മേളനം, വിദ്യാര്‍ത്ഥി യുവജന സമ്മേളനം, ബാല സമ്മേളനം, പൊതു യോഗങ്ങള്‍, കുടുംബസദസ്സ്, ആശയ പ്രചാരണ യാത്ര, വാഹന പ്രചാരണ ജാഥ, 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍ ജില്ലാതല സെമിനാര്‍ എന്നിവ സംഘടിപ്പിക്കും.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളില്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ സംസ്ഥാന നേതാക്കളെയും ദേശീയ തലത്തില്‍ ശ്രദ്ധേയരായ സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കും. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് സക്കീന അക്ബര്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ്, എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍, ജി ഐ ഒ ജില്ലാ പ്രസിഡണ്ട് ഷഫ്‌ന മൊയ്തു, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡണ്ടുമാരായ അഷ്‌റഫ് ബായാര്‍, ബി കെ മുഹമ്മദ് കുഞ്ഞി, മൊയ്തു പള്ളിപ്പുഴ, ബഷീര്‍ ശിവപുരം, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം എച്ച് സീതി, സി എ മൊയ്തീന്‍ കുഞ്ഞി, ഷഫീഖ് നസറുല്ല എന്നിവര്‍ പ്രസംഗിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ ഇസ്മാഈല്‍ സ്വാഗതം പറഞ്ഞു.
സമ്മേളന പ്രഖ്യാപനം, നാല് ഏരിയകളില്‍ പ്രചാരണ ഉദ്ഘാടനങ്ങള്‍, വനിതാ സമ്മേളനം, വിദ്യാര്‍ത്ഥി യുവജന സമ്മേളനം, ബാല സമ്മേളനം, പൊതു യോഗങ്ങള്‍, കുടുംബസദസ്സ്, ആശയ പ്രചാരണ യാത്ര, വാഹന പ്രചാരണ ജാഥ, 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍ ജില്ലാതല സെമിനാര്‍ എന്നിവ സംഘടിപ്പിക്കും.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളില്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ സംസ്ഥാന നേതാക്കളെയും ദേശീയ തലത്തില്‍ ശ്രദ്ധേയരായ സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കും. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.

Keywords: Kasaragod, Kerala, District, Conference, Jamaathe-Islami, Padanna, Meet, District Conference, Jamaathe Islami district Conference on Feb. 19th.