കെ. മുഹമ്മദ് ഷാഫി ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട്; കെ.കെ ഇസ്മാഈല്‍ ജനറല്‍ സെക്രട്ടറി
Aug 7, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 07/08/2015) ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ടായി കെ. മുഹമ്മദ് ഷാഫിയെയും ജനറല്‍ സെക്രട്ടറിയായി കെ.കെ ഇസ്മാഈലിനെയും തെരഞ്ഞെടുത്തു. നിലവില്‍ വൈസ് പ്രസിഡണ്ടായിരുന്നു കെ. മുഹമ്മദ് ഷാഫി. കെ.കെ ഇസ്മാഈല്‍ നേരത്തെ എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ടായി സേവനം നടത്തിയിരുന്നു.
വൈസ് പ്രസിഡണ്ടായി നാസര്‍ ചെറുകരയെയും, വനിതാ ജില്ലാ പ്രസിഡണ്ടായി സക്കീന അക്ബറിനെയും തെരഞ്ഞെടുത്തു. സെക്രട്ടറിമാരായി ഷഫീക്ക് നസറുല്ല (പബ്ലിക്ക് റിലേഷന്‍), സി.ഐ മൊയ്തീന്‍ കുഞ്ഞി (ദഅ്‌വത്ത്), എം.എച്ച് സീതി (തര്‍ബിയ്യത്ത്), ടി.എം.എ ബഷീര്‍ അഹമ്മദ് (മലര്‍വാടി ബാലസംഘം), കെ.ഐ അബ്ദുല്‍ ലത്വീഫ് (ടീന്‍ ഇന്ത്യ), വി.കെ.ടി ഇസ്മാഈല്‍ (ജനസേവനം), കെ.പി ഖലീലുറഹ് മാന്‍ (ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍), അബ്ദുല്‍ ഹമീദ് കക്കണ്ടം (പത്ര പ്രസിദ്ദീകരണം) എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ ഏരിയ പ്രസിഡണ്ടുമാരായി ബഷീര്‍ ശിവപുരം (തൃക്കരിപ്പൂര്‍), മൊയ്തു പള്ളിപ്പുഴ (കാഞ്ഞങ്ങാട്), ബി.കെ മുഹമ്മദ് കുഞ്ഞി (കാസര്‍കോട്), അഷ്‌റഫ് ബായാര്‍ (കുമ്പള) എന്നിവരെയും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംസ്ഥാന പ്രതിനിധി കളത്തില്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ടി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ബായാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ബഷീര്‍ ശിവപുരം സ്വാഗതം പറഞ്ഞു.

Keywords : Kasaragod, Kerala, Jamaathe-Islami, Committee, K. Muhammed Shafi, KK Ismail.