സക്കീന അക്ബര്‍ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ലാ പ്രസിഡണ്ട്; നൂര്‍ ആഇശ ജനറല്‍ സെക്രട്ടറി
Sep 9, 2015, 10:01 IST
കാസര്‍കോട്: (www.kasargodvartha.com 09/09/2015) ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ടായി സക്കീന അക്ബറിനെയും ജനറല്‍ സെക്രട്ടറിയായി നൂര്‍ ആഇശയെയും തെരഞ്ഞെടുത്തു. വി.പി ജുവൈരിയയെ വൈസ്പ്രസിഡണ്ടായും, ജാസ്മിന്‍ ബഷീറിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.
എരിയ കണ്‍വീനര്‍മാരായി കെ.പി നദീറ, നജ്മ ജലീല്‍, ഹനീസ മഹ് മൂദ്, സീനത്ത് മൊയ്തീന്‍ കുഞ്ഞി, വകുപ്പ് കണ്‍വീനര്‍മാരായി നജ്മുന്നിസ (പി.ആര്‍), സൈനബ മോള്‍ (ടീന്‍ ഇന്ത്യ, മലര്‍വാടി), എം.ടി.പി സുമയ്യ (ദഅ്‌വ), ജില്ലാ സമിതി അംഗങ്ങളായി ഷഫ്‌ന മൊയ്തു, ഉമ്മുസല്‍മ, എം.കെ.സി സൈനബ, സുഹറ, സുബൈദ പരവനടുക്കം, അസ്മ, സക്കീന അബൂബക്കര്‍, ഫാത്വിമ ഉദുമ, സാഹിദ ഇല്യാസ് ഉപ്പള എന്നിവരെയും തെരഞ്ഞെടുത്തു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് കെ. മുഹമ്മദ് ഷഫി, ജില്ലാ സമിതി അംഗം എം.സി.എം അക്ബര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
Keywords : Kasaragod, Kerala, Jamaath-committee, Committee, Election, Women.