കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കണം: ജമാഅത്തെ ഇസ്‌ലാമി
Mar 12, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 12/03/2016) കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്താന്‍ ജമാഅത്തെ ഇസ്‌ലാമി മുന്‍പന്തിയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതാണ് പ്രവാചകന്റെ ഓരോ അധ്യാപനങ്ങളും. അതുകൊണ്ട് സാമൂഹ്യ ബന്ധങ്ങള്‍ക്ക് വിളലുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഇസ്‌ലാമില്‍ സ്ഥാനമില്ലെന്നും എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ആലിയ അറബിക്ക്് കോളജ് റക്ടര്‍ കെ.വി അബൂബക്കര്‍ ഉമരി, ഏരിയാ പ്രസിഡണ്ടുമാരായ ബി.കെ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് ബായാര്‍, മൊയ്തു പള്ളിപ്പുഴ, യൂനുസ് പയ്യങ്കി, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി.എ യൂസുഫ്, ജി ഐ ഒ ജില്ലാ വൈസ് പ്രസിഡണ്ട് ജസീറ ബഷീര്‍, ജമാഅത്തെ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ ഇസ്മാഈല്‍ സ്വാഗതം പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് 4.30ന് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പുതിയ സാഹചര്യവും മുസ്‌ലിം സമൂഹവും എന്ന വിഷയത്തില്‍ നടക്കുന്ന സ്‌നേഹ സംഗമവും ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും.
Keywords : Jamaathe-Islami, Programme, Inauguration, Kasaragod, Controversy.