വിശ്വാസികളിലെ ആത്മീയ വ്യതിചലനത്തിന് കാരണം മതത്തിന്റെ സന്തുലിത വീക്ഷണം കൈവീട്ടത്: ജമാഅത്തെ ഇസ്‌ലാമി
Nov 30, 2016, 11:33 IST
പള്ളിക്കര: (www.kasargodvartha.com 30.11.2016) മതത്തിന്റെ സന്തുലിത വീക്ഷണം കൈവീട്ടതോടെയാണ് വിശ്വാസികളില്‍ ആത്മീയ വ്യതിചലനങ്ങളുണ്ടായതെന്ന് ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ മുന്‍ ജില്ലാ പ്രസിഡണ്ട് ഇ എം മുഹമ്മദ് അമീന്‍ പറഞ്ഞു. 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍ 2017 ഫെബ്രുവരി 19ന് പടന്നയില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ കാഞ്ഞങ്ങാട് ഏരിയാ പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ സന്തുലിത വീക്ഷണം കൈവീട്ടതോടെയാണ് വിശ്വാസികളെ ചൂഷണം ചെയ്യാന്‍ മതപൗരോഹിത്യത്തിന് സാധിച്ചത്. അസന്തുലിത മത വീക്ഷണങ്ങളാണ് തീവ്രതയും ഭീകരതയും വളരുന്നതിനുള്ള മണ്ണൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ജീവിത വ്യവസ്ഥയെ വികൃതമാക്കാനുള്ള സാമ്രാജ്യത്വ ശക്തികളാണ് ഇതിന് പിന്നിലെന്നും ഇ എം മുഹമ്മദ് അമീന്‍ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡണ്ട് പി എ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പി എസ് അബൂ ഫൈസല്‍ പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ ഇസ്മാഈല്‍, സമ്മേളന ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് ബായാര്‍, വനിതാവിഭാഗം ഏരിയാ പ്രസിഡണ്ട് അനീസ മഹമൂദ് ,സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ്, എസ് ഐ ഒ ജില്ലാ സമിതി അംഗം ബി എം ഷിഹാബ്, ജി ഐ ഒ ജില്ലാ സെക്രട്ടറി കെ പി സെല്‍മ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: kasaragod, Jamaathe-Islami, inauguration, Programme, Pallikara, Kanhangad, Jama-athe Islami Kanhangad area campaign conducted.