city-gold-ad-for-blogger

ഫാസിസ്റ്റുകള്‍ ആദര്‍ശങ്ങളില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവര്‍: ശൈഖ് മുഹമ്മദ് കാരക്കുന്ന്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 23.11.2016) ആദര്‍ശങ്ങളില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവരാണ് ഫാസിസ്റ്റുകളെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ഇസ്ലാം സന്തുലിതമാണ് എന്ന പ്രമേയത്തില്‍ 2017 ഫെബ്രുവരി 19ന് പടന്നയില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനത്തിന്റെ തൃക്കരിപ്പൂര്‍ ഏരിയാ പ്രചരണോദ്ഘാടനം തൃക്കരിപ്പൂരില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസത്തിന് ജനാധിപത്യമോ മാനവികതയോ ഇല്ല. അവര്‍ ആയുധം കൊണ്ടാണ് സംസാരിക്കുക. ആയുധത്തിന് പകരം ആശയങ്ങള്‍ കൊണ്ടാണ് മനസ്സുകള്‍ കിഴടക്കേണ്ടത് എന്നും, രാജ്യത്തെ വരിഞ്ഞ് മുറക്കുന്ന ഫാസിസ്റ്റ് ശക്തികളെ പിടിച്ച് കെട്ടാന്‍ മുഴുവന്‍ മനുഷ്യവകാശ പ്രവര്‍ത്തകരും മത സംഘടന നേതാക്കളും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്റെ നീതിയും സമാധാനവും സമൂഹത്തെ  അനുഭവിച്ചറിയിക്കുന്നതിന് പകരം പുറംമോടിയിലുള്ള ആത്മീയത പ്രചരിപ്പിക്കുന്നത് ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാന്‍ സഹായകരമാവില്ലെന്നും മുസ്ലിം സംഘടനകള്‍ അവരുടെ ഊര്‍ജ്ജവും സമയവും തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും പരസ്പരമുള്ള ചെളി വാരിയെറിയലിനും ഉപയോഗപ്പെടുത്തുന്നതിന് പകരം യഥാര്‍ത്ഥ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിന് വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റ് ബഷീര്‍ ശിവപുരം അധ്യക്ഷത വഹിച്ചു. ഷിഹാബുദ്ദീന്‍ ഇബ്‌നു ഹംസ മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ കെ ഇസ്മാഈല്‍, ജില്ലാ സമ്മേളന കണ്‍വീനര്‍ അഷ്‌റഫ് ബായാര്‍, എം എച്ച് സീതി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി എ യൂസുഫ്, തൃക്കരിപ്പൂര്‍ ഏരിയ സെക്രട്ടറി വി കെ ജാവിദ്, വനിതാ ഏരിയാ കണ്‍വീനര്‍ എം പി നജ്മ , ജി ഐ ഒ ജില്ല സമിതി അംഗം മുര്‍ഷിദ എന്നിവര്‍ സംസാരിച്ചു. ടി കെ അഷ്‌റഫ് സ്വാഗതവും കെ വി പി കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.

ഫാസിസ്റ്റുകള്‍ ആദര്‍ശങ്ങളില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവര്‍: ശൈഖ് മുഹമ്മദ് കാരക്കുന്ന്

Keywords:  kasaragod, Kerala, BJP, Jamaathe-Islami, Trikaripure, Meeting, Inauguration, Programme, Fascism.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia