സൗഹാര്‍ദത്തിന്റെ സന്ദേശവുമായി ജമാഅത്തുകളുടെ സന്ദര്‍ശനം
Mar 26, 2016, 11:30 IST
രാവണീശ്വരം: (www.kasargodvartha.com 26/03/2016) വയനാട്ടുകുലവന്‍ തെയ്യം കെട്ട് നടക്കുന്ന അടുക്കത്ത് താനത്തിങ്കാല്‍ സന്നിധിയിലേക്ക് മതസൗഹാര്‍ദത്തിന്റെ സന്ദേശവാഹകരായി ജമാഅത്ത് ഭാരവാഹികളുടെ സന്ദര്‍ശനം. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്, രിഫാഇ മുസ്ലിം ജമാഅത്ത്, ഖിദ്മത്തുല്‍ ഇസ്ലാം സംഘം എന്നിവയുടെ ഭാരവാഹികളാണ് തിരുസന്നിധിയിലെത്തിയത്.
സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ ബെള്ളിക്കോത്ത്, രിഫാഇ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ബാസ് മീത്തല്‍, സെക്രട്ടറി സി ഹമീദ്, ട്രഷറര്‍ മുഹമ്മദ്കുഞ്ഞി, ഖിദ്മത്തുല്‍ ഇസ്ലാം സംഘം പ്രസിഡണ്ട് കെ സി ഷഫീഖ്, സെക്രട്ടറി റിയാസ് തായല്‍, ട്രഷറര്‍ ടി മുഹമ്മദലി തുടങ്ങി 60 ഓളം ഭാരവാഹികളും ജമാഅത്ത് പ്രവര്‍ത്തകരും തെയ്യം കെട്ട് സന്നിധിയില്‍ സന്ദര്‍ശനം നടത്തി.
സംഘാടക സമിതി ചെയര്‍മാന്‍ തമ്പാന്‍ മക്കാക്കോട്ട്, ജനറല്‍ സെക്രട്ടറി കെ ടി കൃഷ്ണന്‍, ട്രഷറര്‍ കയ്യില്‍ കൃഷ്ണന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ കെ രാജേന്ദ്രന്‍, വി വി മുകുന്ദന്‍, ടി എ രാധാകൃഷ്ണന്‍ നായര്‍, എം കുഞ്ഞിരാമന്‍, പി കുട്ട്യന്‍, പുലിക്കോടന്‍ കുഞ്ഞിരാമന്‍, നാരായണന്‍ കോളിക്കര, രവീന്ദ്രന്‍ രാവണേശ്വരം, ടി എ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാമംകുന്ന് രാമഗിരി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, മുട്ടുംചിറ, പൂച്ചക്കാട്, തെക്കേക്കര, കിഴക്കേക്കര എന്നീ പ്രദേശങ്ങളില്‍ നിന്നും കലവറയിലേക്ക് കാഴ്ച്ച സമര്‍പിച്ചു.
തെയ്യം കെട്ടിന്റെ ഭാഗമായി 27 ന് രാവിലെ ഒമ്പതുമണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാടും 11ന് കണ്ടനാര്‍ കേളന്റെ പുറപ്പാടും നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് വയനാട്ടുകുലവന്റെ തിരുമുടി ഉയരും. അപ്‌ളിയത്ത് തറവാടിന്റെ ഉപദേവസ്ഥാനമാണ് തെയ്യം കെട്ട് നടക്കുന്ന അടുക്കത്തില്‍ താനം എന്ന നിലയില്‍ ചടങ്ങിന്റെ ഭാഗമായി മൂലസ്ഥാനമായ അപ്‌ളിയത്ത് തറവാട് കുലവനെ വരവേല്‍ക്കുകയും പാലുനല്‍കുകയും ചെയ്യും.
Keywords : Ravaneshwaram, Temple fest, Jamaath-committee, Visit, Kasaragod.