city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഅ­ദിയ്യ:യില്‍ ജലാ­ലി­യ്യ: ദി­ക്ര്‍ ഹല്‍ഖ ഞായ­റാഴ്ച

സഅ­ദിയ്യ:യില്‍ ജലാ­ലി­യ്യ: ദി­ക്ര്‍ ഹല്‍ഖ ഞായ­റാഴ്ച


ദേളി: ജാമിഅ സഅ­ദി­യ്യ അറ­ബിയ്യ:­യില്‍ മാസാന്തം നട­ക്കുന്ന ജലാ­ലിയ്യ ദിക്ര്‍ ഒ­മ്പ­തിന് വൈകു­ന്നേ­രം അഞ്ച് മ­ണി­ മു­തല്‍ ജലാ­ലിയ്യ ഓഡി­റ്റോ­റി­യ­ത്തില്‍ നടക്കും. വൈകു­ന്നേ­രം അഞ്ച് മ­ണിക്ക് യതീം കുട്ടി­ക­ളുടെ പ്രാര്‍ത്ഥനാ സദസ്സ്, തുടര്‍ന്ന് മഗ്‌രിബ് നിസ്‌കാരാനന്തരം ജലാ­ലിയ്യ ദിക്‌റ് ഹല്‍ഖയും നടക്കും.

സയ്യി­ദ് ജ­അ്ഫര്‍ സ്വാ­ദിഖ് തങ്ങള്‍ കുമ്പോല്‍, നുറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇസ്മാ­യില്‍ മദനി അല്‍ ഹാദി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ നേതൃ­ത്വം നല്‍കും. ശൈഖുനാ എ.കെ. അബ്­ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണി­ക്കോത്ത്, കെ.കെ ഹു­സൈന്‍ ബാ­ഖവി, കു­ട്ട­ശ്ശേ­രി അ­ബ്ദുല്ല ബാഖ­വി, മുഹ­മ്മദ്‌ലി സഖാഫി തൃക്ക­രി­പ്പൂര്‍, പള്ള­ങ്കോട് അബ്ദുല്‍ ഖാദിര്‍ മദ­നി, അബ്ദുല്‍ കരീം സഅദി ഏണി­യാ­ടി, എസ്.എ. അബ്ദുല്‍ ഹമീദ് മൗല­വി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുട­ങ്ങ­യ­വര്‍ സംബന്ധിക്കും. അയ്യൂബ് ഖാന്‍ സഅദി കൊല്ലം ഹുഹ്ദ് അനുസ്മാരണ പ്രഭാ­ഷ­ണം നട­ത്തും

ഉച്ച­ക്ക് രണ്ട് മ­ണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീക­ള്‍ക്കുള്ള ഖുര്‍­ആന്‍ പഠന ക്ലാസ്‌ന് കെ.­പി. ഹുസൈന്‍ സഅദി കെ.സി.­ റോഡ് നേതൃതം നല്‍­കും.

Keywords:  Deli, Kasaragod, Jamia-sa-adiya, Kerala, Zikr Halka

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia