സഅദിയ്യ:യില്‍ ജലാലിയ്യ: ദിക്ര്‍ ഹല്‍ഖയും പി. എം. കെ ഫൈസി അനുസ്മരണവും
Jun 8, 2012, 10:00 IST
സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യ:യില്‍ മാസാന്തം നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും പി. എം. കെ. ഫൈസി അമുസ്മരണവും ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 5മണിക്ക് യതീം കുട്ടികളുടെ പ്രാര്‍ത്ഥനാ സദസ്സ്, തുടര്‍ന്ന് മഗ്‌രിബ് നിസ്‌കാരാനന്തരം ജലാലിയ്യ ദിക്‌റ് ഹല്‍ഖയും നടക്കും.
സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നുറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇസ്മായില്‍ മദനി അല്‍ ഹാദി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ശൈഖുനാ എ. കെ. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദ്‌ലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, എസ്. എ. അബ്ദുല്‍ ഹമീദ് മൗലവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങയവര്‍ സംബന്ധിക്കും. അയ്യൂബ് ഖാന്‍ സഅദി കൊല്ലം അനുസ്മാരണ പ്രഭാഷണം നടത്തും
ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ലാസ്‌ന് കെ.പി. ഹുസൈന്‍ സഅദി കെസി.റോഡ് നേതൃതം നല്‍കും.
ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ലാസ്‌ന് കെ.പി. ഹുസൈന്‍ സഅദി കെസി.റോഡ് നേതൃതം നല്‍കും.
Keywords: Jalaliya, Saadiya, Deli, Kasaragod