city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഞ്ചാരികളെ ആകര്‍ഷിച്ച് മഞ്ചേശ്വരം ജൈനക്ഷേത്രങ്ങള്‍

മഞ്ചേശ്വരം: (www.kasargodvartha.com 13/07/2015) ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളുടെ മനം കവര്‍ന്ന് മഞ്ചേശ്വരത്ത് ജൈനക്ഷേത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. ജില്ലക്കകത്ത് നിന്നും പുറത്തുനിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് ചരിത്രത്തിന്റെ ഭാഗമായ മഞ്ചേശ്വരത്തെ ജൈനക്ഷേത്രങ്ങളായ ചതുര്‍മുഖബസ്തി, പാര്‍ശ്വനാഥബസ്തി എന്നിവ സന്ദര്‍ശിക്കാനെത്തുന്നത്. ചരിത്രമുറങ്ങുന്ന ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവരില്‍ ഏറെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. രാജ്യത്ത് നിലവിലുളള അപൂര്‍വ്വം ചില ജൈനക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്നവയാണിവ. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം.

മഞ്ചേശ്വരത്തെ ഹൊസങ്കടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയായി  ബങ്കരമഞ്ചേശ്വരത്താണ് ഈ രണ്ട് ജൈനക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ജൈനമതം വേരുറപ്പിച്ച മണ്ണായിരുന്നു ഇത്.  ബങ്കര എന്നത് ഇവിടെ നിലനിന്നിരുന്ന ജൈനരാജവംശത്തിന്റെ നാമധേയമായിരുന്നു.  ഇതില്‍ നിന്നാണ്  ബങ്കരമഞ്ചേശ്വരം എന്ന സ്ഥലനാമത്തിന്റെ  ആവിര്‍ഭാവം. ജൈനമതം ശക്തിപ്രാപിച്ച കാലഘട്ടത്തിലാണ് ഈ രണ്ട് ക്ഷേത്രങ്ങളും സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു.   ജൈനക്ഷേത്രങ്ങള്‍ ബസ്തികള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചതുര്‍മുഖ ജൈനക്ഷേത്രത്തില്‍  ജൈനമത സ്ഥാപകനായ  വര്‍ദ്ധമാനമഹാവീരയാണ് മുഖ്യപ്രതിഷ്ഠ.  ക്ഷേത്രത്തിന്റെ ഒരോ ദിശയിലും ഓരോ തീര്‍ത്ഥങ്കരന്‍മാരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കിഴക്ക് ശാന്തിനാഥ തീര്‍ത്ഥങ്കര , പടിഞ്ഞാറ് ആദിനാഥ തീര്‍ത്ഥങ്കര, തെക്ക്  മഹാവീര, വടക്ക് ചന്ദ്രനാഥ തീര്‍ത്ഥങ്കര എന്നിങ്ങനെയാണ് പ്രതിഷ്ഠ. പ്രകൃതിയോട്  ഇണങ്ങി നില്‍ക്കുന്ന മതമായിരുന്നു ജൈനമതം. ഇതിനുളള ഉത്തമോദാഹരണമാണ്  ക്ഷേത്രത്തിന് സമീപമുളള അശോകമരവും നാഗപ്രതിഷ്ഠയും. ഇവിടെയുള്ള രണ്ടാമത്തെ ജൈനക്ഷേത്രമാണ്  പാര്‍ശ്വനാഥസ്വാമി ബസ്തി. ഇവിടുത്തെ മുഖ്യപ്രതിഷ്ഠ  ജൈനമതത്തിലെ  23-ാമത്തെ തീര്ത്ഥങ്കരനായ പാര്‍ശ്വനാഥ തീര്‍ത്ഥങ്കരയാണ്.  ഉപപ്രതിഷ്ഠയായി പത്മാവതിദേവിയും നിലകൊളളുന്നു.  നാഗപ്രതിഷ്ഠ ഇവിടെയും കാണാം.  ജൈനകുടുംബത്തിലെ  നാലാം തലമുറയില്‍  പെടുന്നവരാണ് ഇവിടുത്തെ പൂജാദി കര്‍മ്മങ്ങള്‍ നിലവില്‍ നിര്‍വ്വഹിക്കുന്നത്.  രാവിലെ ഏഴ് മുതല്‍ എട്ട് വരെയാണ്  ഈ രണ്ട് ബസ്തികളുടെയും പ്രവര്‍ത്തനസമയം.  ഒരു കാലത്ത് 800 ഓളം ജൈനകുടുംബങ്ങളാണ് ഈ രണ്ട് ക്ഷേത്രങ്ങളെയും ചുറ്റിപ്പറ്റി  ജീവിച്ചിരുന്നത്. എന്നാല്‍ ഇന്നിത് ആറ് കുടുംബങ്ങളായി ചുരുങ്ങി.  ഈ ആറ് കുടുംബങ്ങളിലായി 27 അംഗങ്ങളാണ് ഉളളത്.

ഇവര്‍ തങ്ങളുടെ  വിശ്വാസങ്ങളെ മുറുകെപിടിച്ചുകൊണ്ടുതന്നെയാണ് ഇന്നും ജീവിതം തുടരുന്നത്. തികഞ്ഞ സസ്യഭുക്കുകളായ ഇവര്‍  സൂര്യാസസ്തമയത്തിനുശേഷം ആഹാരം ഭക്ഷിക്കാന്‍ പാടില്ലെന്ന തത്വം അതേപടി അനുസരിച്ചുപോരുന്നു.  സൂര്യാസ്തമയത്തിനുശേഷം വിളക്ക് കത്തിച്ച് ഭക്ഷണം പാകം ചെയ്യുമ്പോള്‍  ഈ വിളക്കില്‍ പ്രാണികള്‍  വന്ന് വീഴാനുളള സാധ്യതകൂടുതലാണെന്നും അത് തങ്ങളുടെ അഹിംസ വിശ്വാസത്തിന് എതിരാണെന്നുമുളള ബോധമാണ് ഇത്തരം ഒരു തത്വം അതേപടി  അനുസരിക്കുന്നതിന്  പിന്നിലെ രഹസ്യം. ഇവര്‍  സ്വഗൃഹങ്ങളില്‍ തുളു സംസാരിക്കുന്നുണ്ടെങ്കിലും മാതൃഭാഷയായി കണക്കാക്കുന്നത് കന്നട യാണ്.  ബസ്തികളുടെ സാന്നിധ്യത്താല്‍ കേരളത്തിന്റെ വടക്കെയറ്റത്തെ  ഈ പ്രദേശവും ഈ കുടുംബങ്ങളുടെ പാരമ്പര്യവും ചരിത്രത്തിന്റെ നേര്‍ സാക്ഷ്യങ്ങളായി നിലകൊള്ളുന്നു.

സഞ്ചാരികളെ ആകര്‍ഷിച്ച്  മഞ്ചേശ്വരം ജൈനക്ഷേത്രങ്ങള്‍

സഞ്ചാരികളെ ആകര്‍ഷിച്ച്  മഞ്ചേശ്വരം ജൈനക്ഷേത്രങ്ങള്‍

Keywords :  Manjeshwaram, Temple, Visit, Tourism, Kasaragod. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia