ജയില്‍ ചാട്ട പ്ലാനിംഗ് രണ്ടാഴ്ച മുമ്പ്; പ്രതി പിടിയിലായത് നാടുകടക്കുന്നതിനിടെ
Nov 20, 2012, 23:20 IST
![]() |
പിടിയിലായ ഇഖ്ബാലിനെ എസ്.പി. എസ്. സുരേന്ദ്രന് ചോദ്യംചെയ്യുന്നു. |
കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ നിന്നും തടവുചാടിയ ഇരട്ടക്കൊലക്കേസ് പ്രതി മഞ്ചേശ്വരം കൊടലമുഗറുവിലെ മുഹമ്മദ് ഇഖ്ബാല്‍ (32) പിടിയിലായത് നാടുകടക്കുന്നതിനിടെ. രണ്ടാഴ്ച മുമ്പുതന്നെ ജയില്‍ചാട്ടം പ്ലാന്‍ ചെയ്തിരുന്നുവെന്ന് പിടിയിലായ പ്രതി കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.
താന്‍ രക്ഷപ്പെട്ടത് വെട്ടേറ്റ ജയില്വാര്ഡന് കാഞ്ഞങ്ങാട് സ്വദേശി പവിത്രനെ മറ്റു വാര്ഡന്മാര് ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണെന്ന് മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. എല്ലാവരും പവിത്രന്റെ അടുക്കലേക്ക് ഓടിയപ്പോള്‍ താന്‍ പ്രധാന ഗേറ്റ് ചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്നും ഇഖ്ബാല്‍ വെളിപ്പെടുത്തി.
ജയിലിന് പുറത്തിറങ്ങിയ ഉടനെ ഒരു ഓട്ടോറിക്ഷയില്‍ കയറി ചെര്‍ക്കളയിലെത്തുകയും അവിടെവെച്ച് സുഹൃത്തായ ഒരാളില്‍ നിന്ന് 1,400 രൂപ കടംവാങ്ങിയശേഷം കുഞ്ചത്തൂരിലെത്തുകയും ചെയ്തു. പിന്നീട് തലപ്പാടിയില്ചെന്ന് അവിടെനിന്നും നന്നായി മദ്യപിച്ച് ഹൊസബെട്ടുവിലെത്തി. വീട്ടിലെത്തി സഹോദരനെ കാണ്ട് പണം വാങ്ങി നാടുകടക്കാനായിരുന്നു പദ്ധതി.
ഇതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. സഹോദരനെ മൊബൈല്‍ ഫോണിലാണ് ബന്ധപ്പെട്ടത്. കൂടെ രക്ഷപ്പെട്ടവരില്‍ തെക്കന്‍ രാജനും മുഹമ്മദ് റഷീദും ഒന്നിച്ചും, രാജേഷ് മറ്റൊരു വഴിക്കുമാണ് കടന്നുകളഞ്ഞതെന്ന് മുഹമ്മദ് ഇഖ്ബാല്‍ ചോദ്യംചെയ്യലില്‍ മൊഴിനല്‍കിയിട്ടുണ്ട്. മറ്റുപ്രതികള്‍ക്കുവേണ്ടി കര്‍ണാടക ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി. പറഞ്ഞു. മറ്റുപ്രതികളും വൈകാതെ തന്നെ പോലീസിന്റെ പിടിയിലാകുമെന്നും എസ്.പി. സൂചിപ്പിച്ചു.
Keywords: Arrest, Escaped, Ksaragod, Police, Iqbal, SP S. Surendran, Malayalam News