ജബല്‍നൂര്‍ മസ്ജിദ് ഉദ്ഘാടനം 11ന് മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും
Nov 8, 2012, 20:53 IST
മൊഗ്രാല്‍ പുത്തൂര്‍: മജല്‍ ശാസ്താനഗറില്‍ നിര്‍മിച്ച ജബല്‍നൂര്‍ മസ്ജിദ് ഉദ്ഘാടനം 11 ന് ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് മലപ്പുറം യമാനിയ അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും.
വി.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ അഡ്യാര്‍ തങ്ങള്‍ കണ്ണൂര്‍ അധ്യക്ഷത വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, കൊപ്പല്‍ ചന്ദ്രശേഖരന്‍, സി.ടി. അഹ്മദലി, ഗ്രാമപഞ്ചായത്ത് അംഗം ഉമേശ് കടപ്പുറം, പി.എസ്. ഫസല്‍ അഹ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും. മഹ്‌റൂഫ് ദാരിമി മാദമംഗലം പ്രഭാഷണം നടത്തും.
Keywords: Jabalnoor Musjid, Inauguration, Muthukoya Thangal, Mogral Puthur, Kasaragod, Kerala, Malayalam news