'ഇസ്‌ലാം സന്തുലിതമാണ്': ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം 2017 ഫെബ്രുവരി 19ന് പടന്നയില്‍
Nov 16, 2016, 12:36 IST
കാസര്‍കോട്: (www.kasargodvartha.com 16.11.2016) 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനം 2017 ഫെബ്രുവരി 19ന് പടന്നയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളന പ്രഖ്യാപനം നവംബര്‍ 19ന് മേല്‍പറമ്പില്‍ നടക്കും. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാധ്യക്ഷന്‍ പി മുജീബ് റഹ് മാന്‍ സമ്മേളന പ്രഖ്യാപനം നിര്‍വ്വഹിക്കും. സലീം മമ്പാട് പ്രമേയം അവതരിപ്പിച്ച് സംസാരിക്കും. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി, ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ ഇസ്മായില്‍, സമ്മേളന ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് ബായാര്‍, സി എ മൊയ്തീന്‍ കുഞ്ഞി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് സക്കീന അക്ബര്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ്, എസ്‌ഐഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍, ജിഐഒ ജില്ലാ പ്രസിഡണ്ട് ഷഫ്‌ന മൊയ്തു തുടങ്ങിയവര്‍ സംബന്ധിക്കും.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. സമ്മേളനത്തിന്റെ ഏരിയാ തല പ്രചരണ ഉദ്ഘാടനം ഈ മാസം 23ന് തൃക്കരിപ്പൂരിലും, 26ന് ബദിയടുക്കയിലും 30ന് പള്ളിക്കരയിലും നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ഡിസംബര്‍ 24ന് വിദ്യാര്‍ഥി യുവജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ജനുവരി 21ന് 'ഇസ്‌ലാം സന്തുലിതമാണ്' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഏരിയ തലങ്ങളില്‍ വനിതാ സമ്മേളനം, ബാല സമ്മേളനം എന്നിവയും പ്രദേശിക തലങ്ങളില്‍ പൊതു യോഗങ്ങള്‍, കുടുംബസദസ്സ് എന്നിവയും സംഘടിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആശയപ്രചാരണ യാത്ര നടത്തും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളില്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ സംസ്ഥാന നേതാക്കളെയും ദേശീയ തലത്തില്‍ ശ്രദ്ധേയരായ സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ മുഹമ്മദ് ഷാഫി (ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട്), അഷ്‌റഫ് ബായാര്‍ (ജനറല്‍ കണ്‍വീനര്‍, ജില്ലാ സമ്മേളനം), സി എ മൊയ്തീന്‍ കുഞ്ഞി (ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജമാഅത്തെ ഇസ്ലാമി), ബി കെ മുഹമ്മദ് കുഞ്ഞി (ഏരിയാ പ്രസിഡണ്ട്, ജമാഅത്തെ ഇസ്ലാമി), അബൂത്വാഈ (സോഷ്യല്‍ മീഡിയ കണ്‍വീനര്‍, ജില്ലാ സമ്മേളനം), റാഷിദ് മുഹിയുദ്ദീന്‍ (കണ്‍വീനര്‍, മീഡിയ ജില്ലാ സമ്മേളനം) എന്നിവര്‍ സംബന്ധിച്ചു.
Keywords: kasaragod, Conference, Jamaathe-Islami, Padanna, Press meet, Islam, Programme, Ja-mathe Islami Dst. conference on Feb. 19, 2017.