city-gold-ad-for-blogger

Legacy | ഇസ്സുദ്ദീ൯ മൗലവി നിർവഹിച്ചത് നവോത്ഥാന ദൗത്യം - സെമിനാർ

izzuddin moulavi led a renaissance mission seminar
Photo: Arranged

● 'ഇസ്സുദ്ദീൻ മൗലവിയും ചെമ്മനാടിന്റെ വിദ്യാഭ്യാസ നവോത്ഥാനവും' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സെമിനാർ
● മത-ഭൗതിക സമന്വയം സെമിനാറിന്റെ മുഖ്യ വിഷയമായി

കാസർകോട്: (KasargodVartha) കേരളത്തിലെയും ദക്ഷിണ കർണാടകയിലെയും വിദ്യാഭ്യാസ നവോത്ഥാന മേഖലയിൽ നിർണായകമായ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു ഉസ്താദ് ഇസ്സുദ്ദീൻ മൗലവി എന്ന് അൽ-ആലിയ അലുമ്നി അസോസിയേഷൻ ജില്ലാ ഘടകം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 'ഇസ്സുദ്ദീൻ മൗലവിയും ചെമ്മനാടിന്റെ വിദ്യാഭ്യാസ നവോത്ഥാനവും' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സെമിനാർ.

സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ആലിയ റെക്ടർ കെ.വി. അബൂബക്കർ ഉമരി, സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയുള്ള സംസ്കരണ പ്രവർത്തനങ്ങൾക്ക് ഇസ്സുദ്ദീൻ മൗലവി നൽകിയ സംഭാവനകളെ പ്രശംസിച്ചു. കേരളത്തിലെ പരിഷ്കരണ പ്രസ്ഥാനങ്ങൾക്കു മുമ്പേ തന്നെ അദ്ദേഹം നടത്തിയ പരിഷ്‌കാരങ്ങളും മത-ഭൗതിക സമന്വയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങളും സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു.

പ്രബോധനം സബ് എഡിറ്റർ സദറുദ്ദീൻ വാഴക്കാട്, ഇസ്സുദ്ദീൻ മൗലവിയുടെ പ്രായോഗിക വിദ്യാഭ്യാസ രീതിശാസ്ത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. ആലിയ അറബിക് കോളേജ് പ്രിൻസിപ്പൽ ടി.കെ. മുഹമ്മദലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ജമാഅത്ത് ജനറൽ സെക്രട്ടറി ബദറുൽ മുനീർ, റിട്ട. എ.ഐ.ഒ. അഹമ്മദ് ഷെരീഫ് കുരിക്കൾ, അബ്ദുൽ റഹ്മാൻ സി.എ, കെ.ടി. മുഹമ്മദ് കോലാതൊട്ടി എന്നിവർ സെമിനാറിൽ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.

അലുമ്നി സെക്രടറി പികെ അബ്ദുല്ല സ്വാഗതവും ആലിയ കോളേജ് വൈസ് പ്രിൻസിപ്പൽ കെ.പി. ഖലീലുറഹ്മാൻ നന്ദിയും പറഞ്ഞു. സായിസ് മനാർ ഖിറാഅത്ത് നടത്തി.

#EducationReform #IssuddinMoulavi #KeralaHistory #Renaissance #Seminar #CulturalLegacy

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia