city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉത്തരമലബാറിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 08.04.2014) ഉത്തരമലബാറിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു കാസര്‍കോട്ട് പിറന്നു. ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ക്ക് ജന്മം നല്‍കുന്ന ആശുപത്രി എന്ന ബഹുമതി കരസ്ഥമാക്കിയിരിക്കുകയാണ് കാസര്‍കോട്ടെ ജനാര്‍ദ്ദന്‍ ഹോസ്പിറ്റലിലെ ഡ്രീം ഫ്ളവര്‍ ഐ.വി.എഫ് സെന്റര്‍.

വിവാഹം കഴിഞ്ഞ് 16 വര്‍ഷമായിട്ടും കുട്ടികളില്ലാതിരുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കാസര്‍കോട് സ്വദേശികളായ ഉദ്യോഗസ്ഥ ദമ്പതികള്‍ക്കാണ് ഐ.വി.എഫ് ചികിത്സയിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. മാതാവും കുട്ടിയും പൂര്‍ണ ആരോഗ്യവാന്‍മാരായിരിക്കുന്നുവെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ജനാര്‍ദ്ദന്‍ ഹോസ്പിറ്റലിലെ ഐ.വി.എഫ് സെന്ററിലെ വന്ധ്യത ചികിത്സാ വിഭാഗം മേധാവി ഡോക്ടര്‍ ജയലക്ഷ്മി സൂരജ് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ ദമ്പതികള്‍ ടെസ്റ്റ് ട്യൂബ് ചികിത്സയിലൂടെ ഗര്‍ഭം ധരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

സാധാരണ രീതിയില്‍ ഗര്‍ഭധാരണം സാധ്യമാവാതെ വരുമ്പോള്‍ അണ്ഡവും ബീജവും ശരീരത്തിനു പുറത്തുവെച്ച് സംയോജിപ്പിക്കുന്ന നൂതന ചികിത്സാരീതിയാണ് ഐ.വി.എഫ്. വന്ധ്യതയ്ക്കുള്ള മറ്റ് ചികിത്സകളെല്ലാം പരാജയപ്പെടുന്ന സാഹചര്യത്തില്‍  ഐ.വി.എഫ് ചികിത്സയിലൂടെ സന്താനോല്‍പാദനത്തിന് സാധ്യത വര്‍ധിക്കുകയാണ്.

അണ്ഡാല്‍പാദനം സൂക്ഷ്മമായി നിരീക്ഷിച്ച് അണ്ഡാശയത്തില്‍ നിന്നും പുറത്തെടുക്കുന്ന അണ്ഡത്തെ ബീജവുമായി  ഐ.വി.എഫ് ലാബില്‍ സംയോജിപ്പിച്ച ശേഷം ലഭിക്കുന്ന ഭ്രൂണത്തെ രണ്ടു മുതല്‍ ആറു ദിവസം വരെ വളര്‍ത്തിയ ശേഷം സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച ശേഷം ഗര്‍ഭധാരണം സാധ്യമാകുന്ന ചികിത്സയാണ് ഐ.വി.എഫ്. പൊതുവെ ഏറെ ചെലവേറിയ ചികിത്സ താരതമ്യേന ചെറിയ ചെലവിലാണ് ജനാര്‍ദ്ദന ഹോസ്പിറ്റല്‍ ഡ്രീം ഫല്‍വര്‍ ഐ.വി.എഫ് സെന്ററില്‍ ചെയ്തു കൊടുക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രണ്ടരലക്ഷം രൂപ വരെ ചിലവ് വരുന്ന ഈ ചികിത്സയ്ക്ക് 70,000 രൂപയാണ് ആശുപത്രിയില്‍ ഈടാക്കുന്നത്. 42 വയസുള്ള യുവതിയാണ് പ്രസവിച്ചത്. 2.9 കിലോ തൂക്കമാണ് കുട്ടിക്കുണ്ടായിരുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.സൂരജ്, ബല്‍രാജ്, അബ്ദുല്ല, രവി എന്നിവര്‍ സംബന്ധിച്ചു.

ഉത്തരമലബാറിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു കാസര്‍കോട്ട്

ഉത്തരമലബാറിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു കാസര്‍കോട്ട്

ഉത്തരമലബാറിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു കാസര്‍കോട്ട്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കേരളം തീവ്രവാദികളെ സൃഷ്ടിക്കുന്ന നഴ്‌സറി: മോഡി

Keywords: Hospital, Kasaragod, Test Tube, Janardhan Hospital, Dream Flower IVF Centre, Baby, Treatment, Press Conference, IVF Treatment in Janardhan hospital, Dream Flower IVF Center Staff

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia