city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരി­പ്പൂ­രി­ലെ ഹര്‍­ത്താല്‍ അ­ക്ര­മം: 11 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തൃക്കരി­പ്പൂ­രി­ലെ ഹര്‍­ത്താല്‍ അ­ക്ര­മം: 11 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തൃക്കരിപ്പൂര്‍: ക­ണ്ണൂ­രില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അ­റ­സ്റ്റു­മാ­യി ബ­ന്ധ­പ്പെട്ട് സി പി എം സംസ്ഥാ­ന വ്യാ­പ­ക­മായി നടത്തിയ ഹര്‍­ത്താല്‍ ദി­ന­ത്തില്‍ തൃക്കരിപ്പൂരിലും പരിസരങ്ങളിലുമുണ്ടായ ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്­ 11 മുസ്‌ലീം ലീഗ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്­തു.

 കെ. ഷഫീര്‍ (28),   കെ.എന്‍. നവാസ് (23),  എന്‍. അ­ബ്ദുല്‍ ഖാദര്‍ (21), തങ്കയത്തെ വി.പി. ഫൈസല്‍ (21), അബ്­ദുല്‍ സമീര്‍ (24) എ. ജുനൈദ് (18), വി.പി. ഷംഷാദ് (22), എ.സി. അ­ബ്ദുല്‍ വഹാബ് (29),  എം. റാഷിദ് (22),  എ.ജി. കുഞ്ഞബ്­ദുല്ല (24),  എം. ജബ്ബാര്‍ (29) എന്നിവരെയാണ് ചന്തേര എസ്.എം.പി വിനീഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്.

തങ്കയം മുക്കിലെ വീ­ടു­കള്‍ അ­ക്ര­മി­ച്ച സംഭവം, കൊയോങ്കരയിലെ സി.പി.എം. ഓഫീസ് തകര്‍ത്ത സംഭവം, ബി.ജെ.പിയുടെ കൊടി­മ­രം ന­ശി­പ്പി­ച്ച­ത­ട­ക്ക­മുള്ള കേസുകളമായി ബന്ധപ്പെട്ടാണ് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ചെറുവത്തൂര്‍ മടക്കര, കുഴിഞ്ഞടി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതികളായ ഒന്‍പത് ലീഗ് പ്ര­വര്‍­ത്ത­ക­രും പി­ടി­യി­ലാ­യി­ട്ടുണ്ട്. ഹോസ്ദൂര്‍­ഗ് ജു­ഡീ­ഷ്യല്‍ മ­ജി­സ്‌­ട്രേറ്റ് കോട­തി പ്ര­തികളെ റി­മാന്‍ഡ് ചെയ്തു.

Keywords:  Trikaripur, CPM, Harthal, Clash, Arrest, Muslim-league, Police, Kasaragod, Kerala, P. Jayarajan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia