city-gold-ad-for-blogger

കുടിവെള്ളം നിഷേധിക്കുന്നതില്‍ നിന്നും അധികൃതര്‍ പിന്തിരിയണം: ചെര്‍ക്കളം അബ്ദുല്ല

കാസര്‍കോട്: (www.kasargodvartha.com 29.03.2017) കുടിവെള്ളം നിഷേധിക്കുന്നതില്‍ നിന്നും അധികൃതര്‍ പിന്തിരിയണമെന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ് ദുല്ല ആവശ്യപ്പെട്ടു. കുടിവെള്ള നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ്. ബാവിക്കര പ്രദേശത്തെ ജനങ്ങളോട് വാട്ടര്‍ അതോറിറ്റി സ്വീകരിക്കുന്ന അവണനും നീതി നിഷേധവും തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗും, പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും വാട്ടര്‍ അതോറിറ്റി ജില്ലാ ഓഫീസിനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെര്‍ക്കളം.

കാസര്‍കോട് നഗരമുള്‍പ്പെടെ ചുറ്റുവട്ട പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കുന്നത് ബാവിക്കര പമ്പ് ഹൗസില്‍ നിന്നാണ്. എന്നാല്‍ തദ്ദേശീയര്‍ക്ക് ജലം നിഷേധിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ബാവിക്കരനിവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുക, പൊട്ടിപൊളിഞ്ഞ് ദുര്‍ഘടാവസ്ഥയിലായ ബാവിക്കര റോഡ് ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു.

 കുടിവെള്ളം നിഷേധിക്കുന്നതില്‍ നിന്നും അധികൃതര്‍ പിന്തിരിയണം: ചെര്‍ക്കളം അബ്ദുല്ല

അഷ്റഫ് എടനീര്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ.ബി മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, മൊയ്തീന്‍ കൊല്ലംപാടി, മന്‍സൂര്‍ മല്ലത്ത്, ബഷീര്‍ പള്ളങ്കോട്, ബി.എം അഷ്റഫ് ,റൗഫ് ബാവിക്കര, ഹാഷിം ബംബ്രാണി, ബി.എം.അഷ്റഫ്, ഷരീഫ്കൊടവഞ്ചി, ബാത്തിഷ പൊവ്വല്‍, അബ്ബാസ് കൊളചെപ്പ്, അനീസ മന്‍സൂര്‍ മല്ലത്ത്, ബി.എം.ഹാരിസ്, ടി.കെ.ഗീതമ്മ, ഷഫീഖ് മൈക്കുഴി, ബി.ഹംസ ചോയ്സ്, മുക്രി അബ്ദുല്‍ ഖാദര്‍, അഷ്റഫ് ബാവിക്കര, റഹീം ബാവിക്കര, ഷരീഫ് മല്ലത്ത്, കെ.സി റഫീഖ്, കുഞ്ഞി മല്ലം, അബ്ദുല്‍ റഹിമാന്‍, ബാസിത്, കബീര്‍ ബാവിക്കര എന്നിവര്‍ സംസാരിച്ചു.

 കുടിവെള്ളം നിഷേധിക്കുന്നതില്‍ നിന്നും അധികൃതര്‍ പിന്തിരിയണം: ചെര്‍ക്കളം അബ്ദുല്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Drinking water, Cherkalam Abdulla, Water authority, Strike, Inauguration, Road, IUML Protest before water authority.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia