മുസ്ലിം ലീഗ് ആരാധനാലയങ്ങളെ ദുരുപയോഗം ചെയ്യുന്നു: എല്‍ഡിഎഫ്
Aug 5, 2012, 21:23 IST
കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലയിലെ ചിലയിടങ്ങളില്‍ ആരാധനാലയങ്ങളെ അക്രമികളുടെ സങ്കേതമാക്കി ദുരുപയോഗം ചെയ്യുകയാണെന്ന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഇത് അത്യന്തം ഗൗരവത്തോടെ കാണേണ്ട പ്രശ്‌നമാണ്.
ജില്ലയിലെ നൂറുകണക്കിന് പള്ളികള്‍ മതേതരത്വത്തിന്റെ കേന്ദ്രങ്ങളാണ്. എന്നാല്‍ ചിലയിടങ്ങളില്‍ ലീഗുകാര്‍ പള്ളികള്‍ കേന്ദ്രീകരിച്ച് അക്രമം നടത്തുന്നത് വര്‍ഗീയ കലാപത്തിന് വഴിവയ്ക്കും. മറ്റു സമുദായങ്ങളും ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാല്‍ ഗുരുതരമായ സ്ഥിതിവിശേഷമാകും ഉണ്ടാകുന്നത്. ആരാധനാലയങ്ങള്‍ അക്രമികള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ വിവേകമതികളായ മതനേതാക്കള്‍ മുന്‍കൈയെടുക്കണം. ലീഗിന്റെ തണലില്‍ തീവ്രവാദികളും സദാചാര ഗുണ്ടകളും വളരുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ നേതാക്കള്‍ക്കാകുന്നില്ല.
ലീഗിന്റെ ഇത്തരം ആപല്‍കരമായ നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും തയ്യാറാകണം. പ്രകോപനങ്ങള്‍ക്ക് വഴിപ്പെടാതെ ജില്ലയുടെ സമാധാനാന്തരീക്ഷത്തിനും മതേതര പാരമ്പര്യത്തിനും ഉലച്ചില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നടക്കാതിരിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം. സിപിഐ എം പ്രവര്‍ത്തകരെയും ഓഫീസുകളും അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അക്രമികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സിപിഐ എം പ്രവര്‍ത്തകരെ പൊലീസ് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയുമാണ്. ഇതവസാനിപ്പിച്ച് അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണം.
സിപിഐ എം അംഗവും ഡിവൈഎഫ്‌ഐ കീക്കാനം യൂണിറ്റ് പ്രസിഡന്റുമായിരുന്ന മനോജിനെ കൊലപ്പെടുത്തിയ ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്ന മുസ്ലിംലീഗ് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. തീവ്രവാദികളുടെ സ്വാധീനത്തിന് കീഴ്‌പ്പെട്ട മുസ്ലിംലീഗ് ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും ഓഫീസുകള്‍ക്കും ക്ലബ്ബുകള്‍ക്കും നേരെ വ്യാപക അക്രമം അഴിച്ചുവിട്ടു. നിരവധി പ്രവര്‍ത്തകര്‍ സാരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. വീടുകളും ഓഫീസുകളും ക്ലബ്ബുകളും തകര്‍ത്ത് ലക്ഷങ്ങളുടെ നാശമുണ്ടാക്കി.
ഹര്‍ത്താല്‍ ദിനത്തില്‍ പ്രകടനങ്ങള്‍ ആക്രമിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ലീഗുകാര്‍ നടത്തിയത്. ഉദുമ, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ല്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ള അക്രമമാണ് ലീഗുകാര്‍ നടത്തിയത്. പി ജയരാജന്റെ അറസ്റ്റില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ഇവര്‍ പ്രകടനം നടത്തി. തൃക്കരിപ്പൂരില്‍ പച്ച നിറത്തിലുള്ള കേക്ക് വിതരണം ചെയ്തു.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ എംപി, സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു, സിപിഐ ജില്ലാസെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഹരീഷ് ബി നമ്പ്യര്‍, എം അനന്തന്‍ നമ്പ്യാര്‍, എ സുബ്ബണ്ണ ആള്‍വ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: CPM, LDF, Kasargod, IUML, UDF, Muslim league, P. Karunakaran