ലീഗ് പ്രവര്‍ത്തക സമിതിയംഗം ഡോ. എ.എ. അമീനും അബ്ദുല്ല ബാഫഖി തങ്ങളും ഐ.എന്‍.എല്ലില്‍ ചേര്‍ന്നു
Mar 31, 2015, 17:52 IST
കാസര്‍കോട്: (www.kasargodvartha.com 31/03/2015) മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഡോ. എ.എ. അമീന് കൊല്ലവും സംസ്ഥാന കൗണ്‍സിലംഗം അബ്ദുല്ല ബാഫഖി തങ്ങളും ഐ.എന്‍.എല്ലില്‍ ചേര്‍ന്നു. മുസ്ലീം ലീഗില്‍ ജനാധിപത്യമില്ലെന്നും ഉപജാപക സംഘങ്ങളുടെ കയ്യിലാണ് പാര്‍ട്ടിയെന്നും ഇരുവരും കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നാലുവര്‍ഷം മുമ്പ് ഐ.എന്‍.എല്‍ സംസ്ഥാന ട്രഷറര്‍ സ്ഥാനം ഉപേക്ഷിച്ച് ലീഗില്‍ ചേര്‍ന്ന ഡോ. അമീന് ലീഗിലേക്ക് പോകാനിടയായതില് ദു:ഖിക്കുന്നുവെന്നും അറിയിച്ചു. കുറച്ചു പേര് മലപ്പുറത്തിരുന്ന് തീരുമാനിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കുകയാണ് ലീഗില്‍ നടക്കുന്നത്. മുസ്ലീം ലീഗ് ഇപ്പോള്‍ മലപ്പുറം ലീഗായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പഞ്ചായത്ത് തലം വരെയുള്ള നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് ലീഗ് മന്ത്രിമാരുടെ ബ്രോക്കര്‍മാരായാണ്. തന്റെ രാജിക്കാര്യം നേതാക്കളെ ഫോണിലൂടെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്കത്ത് നല്കേണ്ടകാര്യമുണ്ടെന്ന് തോന്നുന്നില്ല. ലീഗിനെ കുടുംബ സ്വത്താക്കിയാണ് ചിലര്‍ മാറ്റിയിരിക്കുന്നതെന്ന് നേതാവായിരുന്ന അബ്ദുല്‍ഖാദര്‍ ബാഖവി തങ്ങളുടെ മകനും ശിഹാബ് തങ്ങളുടെ ഭാര്യാ സഹോദരനുമായ അബ്ദുല്ല ബാഫഖി തങ്ങള്‍ കുറ്റപ്പെടുത്തി.
നാഷനല്‍ ലേബര്‍ യൂണിയന് (എന്‍.എല്‍.യു) കേരള യാത്രയോടനുബന്ധിച്ച് കാസര്‍കോട്ടെത്തിയതായിരുന്നു ഇരുവരും. മുസ്ലീം ലീഗ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വാലായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇരുവരും ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഫക്രുദ്ദീന്‍, പി ഹംസ ഹാജി, സെക്രട്ടേറിയറ്റ് അംഗം മൊയ്തീന്‍കുഞ്ഞി കളനാട്, ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: INL, Muslim-league, Kerala, Kasaragod, Press meet, Dr. A.A. Ameen, Abdulla Bafaqi Thangal, IUML leaders join INL.
Advertisement: