city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാധ്യമ പ്രവര്‍ത്തകരെയും ലീഗ് പ്രവര്‍ത്തകരേയും പ്രകീര്‍ത്തിച്ച് കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും

കാസര്‍കോട്: (www.kasargodvartha.com 25/01/2016) മാധ്യമ പ്രവര്‍ത്തകരെയും പാര്‍ട്ടി പ്രവര്‍ത്തകരേയും പ്രകീര്‍ത്തിച്ച് കേരള യാത്രാ ജാഥാ ലീഡറായ പി കെ കുഞ്ഞാലികുട്ടിയും ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും. മുസ്ലിം ലീഗിന്റെ ചിട്ടയോടെയും അച്ചടക്കത്തോടെയുമുള്ള കേരള യാത്രയെകുറിച്ച് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റും മാധ്യപ്രവര്‍ത്തകരും പറഞ്ഞ വാക്കുകള്‍ കാസര്‍കോട്ട് അണങ്കൂരില്‍നടന്ന സ്വീകരണ യോഗത്തില്‍ വിവരിച്ചുകൊണ്ടാണ് നേതാക്കള്‍ പ്രശംസ ചൊരിഞ്ഞത്. യാത്രയില്‍ പ്രവര്‍ത്തകര്‍ നടത്തിയ അച്ചടക്കവും ചിട്ടയും രാജ്യത്ത് ഭരണത്തിലിരിക്കുന്നവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൗരവമായ മാറ്റങ്ങള്‍ക്കെതിരേയുള്ള ക്യാമ്പയിനാണെന്നും കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ ഈ യാത്ര അംഗീകരിച്ചുവെന്നതിന് തെളിവുകൂടിയാണ് പൊരിവെയിലത്തും മഞ്ചേശ്വരത്തേക്ക് ഒഴുകിയ ജനങ്ങളെന്നും ഇരുവരും പറഞ്ഞു. അഞ്ച് മിനുട്ട് റോഡ് തടസ്സപ്പെട്ടപ്പോള്‍ അത് നീക്കാന്‍ താനടക്കമുള്ള പ്രവര്‍ത്തകര്‍ ഇറങ്ങിച്ചെന്ന് നിര്‍ദേശം നല്‍കിയപ്പോള്‍ ബസില്‍ ഉണ്ടായിരുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ മുഖത്തുണ്ടായ പുഞ്ചിരി ഏറെ സന്തോഷം പകരുന്നതാണ്. കാസര്‍കോടിന്റെ ആവേശം ഏറെ പ്രമാദമാണ്. ആകാശംമുട്ടേയാണ് ആവേശമെന്നറിയാം. എന്നാല്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണിച്ച അച്ചടക്കം മാധ്യമ പ്രവര്‍ത്തകര്‍ വിലയിരുത്തിയെന്നത് വലിയ അംഗീകാരവും സന്തോഷവുമാണ് ഉണ്ടാക്കിയതെന്നും നേതാക്കള്‍ പറഞ്ഞു.

ഈ അച്ചടക്കം പാലിക്കാന്‍ നേതൃത്വം നല്‍കിയ ജില്ലാ നേതാക്കളേയും ഇരുവരും അഭിനന്ദിച്ചു. ഭരണഘടനയില്‍ പറയുന്ന ന്യൂനപക്ഷ സംരക്ഷണം ഉള്‍പെടെയുള്ള കാര്യങ്ങള്‍ ബി ജെ പി ഗവണ്‍മെന്റ് ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കേണ്ട ബാധ്യത എല്ലാ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണഘടനയില്‍ പറഞ്ഞ ഒരോ കാര്യങ്ങളും മാറ്റാന്‍ ശ്രമിക്കുന്ന മോഡി ഗവണ്‍മെന്റിന് ശക്തമായ താക്കീതാണ് യാത്രയിലുടനീളം കുഞ്ഞാലിക്കുട്ടി നല്‍കുന്നത്. ബി ജെ പി ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നടപടികള്‍ ഇവിടെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വമ്പന്‍ സമരങ്ങളാണ് ഈ നിലപാടിനെതിരെ ഉണ്ടാകാന്‍ പോകുന്നത്. കേരളത്തില്‍നിന്നുതന്നെ ഇതുനടക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related News:
ഇടതുമുന്നണിയുടെ ന്യൂനപക്ഷ സെന്റിമെന്റ്‌സ് വോട്ടിന് വേണ്ടി മാത്രം: കുഞ്ഞാലിക്കുട്ടി
മാധ്യമ പ്രവര്‍ത്തകരെയും ലീഗ് പ്രവര്‍ത്തകരേയും പ്രകീര്‍ത്തിച്ച് കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും

Keywords: Kasaragod, P.K. Kunhalikutty, Media Worker, Kerala Yathra, ET Muhammed Basheer, IUML leaders appreciate media persons

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia